AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: സസ്‌പെന്‍സുകളില്‍ നിറഞ്ഞ് വൈഭവും, ഒടുവില്‍ കുട്ടിത്താരവും ഔട്ട്‌

Vaibhav Suryavanshi updates: വൈഭവിനെയും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെന്നായിരുന്നു അഭ്യൂഹം. മുന്‍ സെലക്ടറായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് അടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു

Jayadevan AM
Jayadevan AM | Published: 20 Aug 2025 | 12:00 PM
ഒടുവില്‍ കാത്തിരിപ്പിന് വിരാമം കുറിച്ച് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ടീമില്‍ ഉള്‍പ്പെട്ടവരെക്കാളും ഉള്‍പ്പെടാത്തവരുടെ പേരുകളാണ് കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ശ്രേയസ് അയ്യര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തത് ആരാധകരെ അമ്പരപ്പിച്ചു. ടീം പ്രഖ്യാപനത്തിന് മുമ്പ് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അക്കൂട്ടത്തില്‍ വൈഭവ് സൂര്യവംശിയുടെ പേരും ഉള്‍പ്പെട്ടിരുന്നു (Image Credits: PTI)

1 / 5
ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ പതിനാലുകാരന്‍ വൈഭവിനെയും സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ടെന്നായിരുന്നു അഭ്യൂഹം. മുന്‍ സെലക്ടറായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് അടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു  (Image Credits: PTI)

2 / 5
വൈഭവിനെ സീനിയര്‍ ടീമിലേക്ക് എത്തിക്കാന്‍ സമയമായെന്നായിരുന്നു ശ്രീകാന്തിന്റെ നിരീക്ഷണം. ഐപിഎല്ലിന് ശേഷം, ഇംഗ്ലണ്ടില്‍ നടന്ന അണ്ടര്‍ പത്തൊമ്പത് ടൂര്‍ണമെന്റിലും വൈഭവ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്  (Image Credits: PTI)

3 / 5
 ഓസ്‌ട്രേലിയക്കെതിരെ നടക്കാനാരിക്കുന്ന അണ്ടര്‍ 19 പരമ്പരയ്ക്കുള്ള ടീമിലും വൈഭവ് ഇടം നേടിയിട്ടുണ്ട്. വൈഭവ് പക്വതയുള്ള താരമാണെന്നും, താനായിരുന്നു സെലക്ടറെങ്കില്‍ വൈഭവിനെ പതിനാറാമനായാണെങ്കിലും ഉള്‍പ്പെടുത്തുമായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു  (Image Credits: PTI)

4 / 5
എന്നാല്‍ ശ്രീകാന്തിന്റെ ഈ നിര്‍ദ്ദേശങ്ങളൊന്നും സെലക്ടര്‍മാര്‍ ചെവികൊണ്ടില്ല. അല്ലെങ്കിലും ശ്രേയസിനെയും, ജയ്‌സ്വാളിനെയും പോലും ഉള്‍പ്പെടുത്താത്ത സ്‌ക്വാഡില്‍ വൈഭവ് എങ്ങനെ ഇടം നേടാനാണെന്ന് ആരാധകരും ചോദിക്കുന്നു  (Image Credits: PTI)

5 / 5