AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vastu Plants for Home: ധനനഷ്ടം, വീട്ടിൽ കലഹം: ഈ 7 ദുശ്ശകുനം ചെടികൾ വീടിന് പുറത്താക്കൂ!

plants to avoid as per Vastu: വാസ്തുപ്രകാരം ചില ചെടികൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് വീട്ടിൽ കലഹം സൃഷ്ടിക്കും കൂടാതെ പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കും. അവ ഏതൊക്കെയെന്നു നോക്കാം

ashli
Ashli C | Published: 04 Oct 2025 11:37 AM
വീട് ഭം​ഗിയാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. അതിന് ഭം​ഗിയുള്ള പലതും നാം വീട്ടിൽ വെക്കാറുണ്ട്. അതിൽ പ്രധാനമാണ് ചെടികൾ വീടിന് അകത്തും പുറത്തുമായി ഇന്ന് ആളുകൾ ചെടി വെച്ചുപിടിപ്പിക്കാറുണ്ട് കൂടാതെ ഇന്ന് വീടിനകത്തു വെയക്കാൻ സാധിക്കുന്ന പല അലങ്കാര ചെടികളും വിപണിയിൽ ലഭ്യമാണ്. എന്നാൽ വാസ്തുപ്രകാരം ചില ചെടികൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് വീട്ടിൽ കലഹം സൃഷ്ടിക്കും കൂടാതെ പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കും. അവ ഏതൊക്കെയെന്നു നോക്കാം.(Photos Credit: Unsplash)

1 / 8
അരയാൽ മരം: പവിത്രമായ ഈ വൃക്ഷം വീട്ടിൽ സൂക്ഷിക്കുന്നത് ​ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.ഇവ ക്ഷേത്രങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ഉള്ളതാണ് നല്ലത്. വീടിനകത്തോ പുറത്തോ വേണ്ട.(Photos Credit: Unsplash)

2 / 8
മയിലാഞ്ചി ചെടി: ഈ സുഗന്ധമുള്ള ഇലകൾ പൊതുവിൽ നല്ലതാണെങ്കിലും വാസ്തുപ്രകാരം ഇതിനെ ദുഃഖവുമായും മരണവുമായും ബന്ധപ്പെടുത്തുന്ന സസ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു. അതിനായി ഇവ വീട്ടിൽ സൂക്ഷിക്കുന്നത് ​ഗുണകാരമാകില്ലെന്നാണ് വിശ്വാസം.(Photos Credit: Unsplash)

3 / 8
മിൽക്ക്‌വീഡ് (മദാർ പ്ലാന്റ്):വിഷാംശമുള്ള സസ്യമാണ് മിൽക്ക്‌വീഡ് അഥവാ മദാർ. ഇത് വീട്ടിൽ വീട്ടിൽ സൂക്ഷിക്കുന്നത് സംഘർഷങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകും. കുട്ടികളോ വളർത്തുമൃഗങ്ങളോ ഉള്ള വീടുകളിൽ ഇതിൻ്റെ വിഷസ്വഭാവം കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കും(Photos Credit: Unsplash)

4 / 8
പുളിയും പരുത്തിയും: പുളിമരങ്ങൾ നെഗറ്റീവ് ശക്തികളെ ആകർഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ മരണാനന്തര ചടങ്ങുകളുമായി ബന്ധമുള്ളതിനാൽ പരുത്തി സസ്യങ്ങളും വീട്ടിൽ ഉണ്ടാകുന്നത് ശുഭകരമല്ല. (Photos Credit: Unsplash)

5 / 8
ഉണങ്ങിയ സസ്യങ്ങൾ: പലരും വീട്ടിനുള്ളിൽ ഉണങ്ങിയ സസ്യങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ അവ നല്ലതല്ലെന്ന് വാസ്തുശാസ്ത്രം പറയുന്നു. കാരണം നമ്മുടെ ജീവിതവും അത്തരത്തിൽ ഉണങ്ങി വരണ്ടുപോകുമെന്നാണ് വിശ്വാസം. അതിനാൽ, പോസിറ്റീവ് ഊർജ്ജത്തിനായി വീടിനുള്ളിൽ പുതിയ പൂക്കളോ ജീവനുള്ള സസ്യങ്ങളോ വെക്കാൻ ശ്രമിക്കുക.(Photos Credit: Unsplash)

6 / 8
ബോൺസായ് മരങ്ങൾ: കാഴ്ച്ചയിൽ സുന്ദരനെങ്കിലും ഈ കുഞ്ഞൻ ചെടികൾ വീടിനകത്ത വെയ്ക്കുന്നത് ഉചിതമല്ലെന്ന് വാസ്തുശാസ്ത്രം പറയുന്നു.  പൂർണ്ണ ശേഷിയിലേക്ക് വളരാനുള്ള സ്വാതന്ത്ര്യം മനഃപൂർവം നിഷേധിക്കപ്പെടുന്ന ചെടിയാണ് ബോൺസായ് ചെടികൾ. അതുകൊണ്ടുതന്നെ, ഇവയെ വീടിനുള്ളിൽ സ്ഥാപിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ വളർച്ചയെയും സമൃദ്ധിയെയും അതുപോലെ ക്ഷേമത്തെയും അത്തരത്തിൽ മുരടിപ്പിക്കുമെന്നാണ് വിശ്വാസം.(Photos Credit: Unsplash)

7 / 8
കള്ളിച്ചെടി: കാണുമ്പോൾ അൽപ്പം ആകർഷകമായി തോനുന്നുവെങ്കിലും വാസ്തുപ്രകാരം ഇത് വീടിനകത്ത് വയ്ക്കുന്നത് ​ഗുണകരമല്ല. അത് വീടിനകത്തെ പോസിറ്റീവ് എനർജിയെ ഇല്ലാതാക്കുന്നു. അവയുടെ കൂർത്ത അരികുകൾ വീട്ടിൽ നെഗറ്റീവ് എനർജി ആകർഷിക്കുകയും കുടുംബ ബന്ധങ്ങളിൽ പിരിമുറുക്കം സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നാണ് വിശ്വാസം. എന്നാൽ നിങ്ങൾക്ക് കള്ളിച്ചെടി വീട്ടിൽ വെക്കാൻ താത്പര്യമുണ്ടെങ്കിൽ  അവയെ ബാൽക്കണിയിലോ ടെറസിലോ സ്ഥാപിക്കുന്നതാണ് ഉചിതം. ബോൺസായ് ചെടികളോട് ഇഷ്ടമുണ്ടെങ്കിൽ, നിങ്ങളുടെ ജോലിസ്ഥലത്തോ അല്ലെങ്കിൽ താമസസ്ഥലത്തിന് പുറത്തോ വെയ്ക്കുന്നതാണ് നല്ലത്.(Photos Credit: Unsplash)

8 / 8