വീട്ടിൽ ക്ലോക്ക് ഇവിടെയാണോ? സ്ഥാനം തെറ്റിയാൽ സമയം തെറ്റിക്കും ഘടികാരം! | Vastu Tips to place clock in home to welcome wealth and prosperity Malayalam news - Malayalam Tv9

Vastu Tips: വീട്ടിൽ ക്ലോക്ക് ഇവിടെയാണോ? സ്ഥാനം തെറ്റിയാൽ സമയം തെറ്റിക്കും ഘടികാരം!

Published: 

20 Dec 2025 20:15 PM

Vastu Tips: വീടിന്റെ ചുവരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ നോക്കി ഓരോന്നും ധൃതിയിലും പതുക്കെയും നാം ചെയ്തു തീർക്കുന്നു. അതിനാൽ തന്നെ വീട്ടിൽ നാം സൂക്ഷിക്കുന്ന ഘടികാരത്തിന്റെ ...

1 / 6
സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു മനുഷ്യന്റെ ജീവിതം. ഓരോ കാര്യങ്ങൾക്കും അതിന്റെതായ സമയമുണ്ട് എന്നപോലെ. ജീവിതത്തിലെ ഓരോ കാര്യങ്ങളും സമയത്ത് അടിസ്ഥാനം പെടുത്തി പൂർത്തിയാക്കുന്ന വരും ആരംഭിക്കുന്നവരും ആണ് നമ്മൾ. ഒരു വ്യക്തിയുടെ ഒരു ദിവസം ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. (PHOTO: GETTY IMAGES)

സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു മനുഷ്യന്റെ ജീവിതം. ഓരോ കാര്യങ്ങൾക്കും അതിന്റെതായ സമയമുണ്ട് എന്നപോലെ. ജീവിതത്തിലെ ഓരോ കാര്യങ്ങളും സമയത്ത് അടിസ്ഥാനം പെടുത്തി പൂർത്തിയാക്കുന്ന വരും ആരംഭിക്കുന്നവരും ആണ് നമ്മൾ. ഒരു വ്യക്തിയുടെ ഒരു ദിവസം ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. (PHOTO: GETTY IMAGES)

2 / 6

വീടിന്റെ ചുവരിൽ തൂക്കിയിരിക്കുന്ന ക്ലോക്കിൽ നോക്കി ഓരോന്നും ധൃതിയിലും പതുക്കെയും നാം ചെയ്തു തീർക്കുന്നു. അതിനാൽ തന്നെ വീട്ടിൽ നാം സൂക്ഷിക്കുന്ന ഘടികാരത്തിന്റെ സ്ഥാനത്തിനും മറ്റും വാസ്തുശാസ്ത്രപ്രകാരം വലിയ പ്രാധാന്യമാണുള്ളത്. ഘടികാരത്തെ ശരിയായ ദിശയിൽ വയ്ക്കുന്നത് വളരെ പ്രധാനമാണ്. (PHOTO: GETTY IMAGES)

3 / 6

ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തുന്നു.വീട്ടിൽ സ്ഥാപിക്കുന്ന ഘടികാരങ്ങൾ എപ്പോഴും വടക്കോ കിഴക്കോ അഭിമുഖമായി വയ്ക്കണമെന്ന് വാസ്തു ശാസ്ത്രം നിർദ്ദേശിക്കുന്നു. സമ്പത്തിന്റെ ദേവനായ കുബേരന്റെ വാസസ്ഥലമായാണ് വടക്ക് കണക്കാക്കുന്നത്. (PHOTO: GETTY IMAGES)

4 / 6

കിഴക്ക് ഉദയസൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദിശകൾ പോസിറ്റീവിറ്റിയുടെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ ദിശകളിൽ ഒരു ചുമർ ഘടികാരം സ്ഥാപിക്കുന്നത് ജീവിതത്തിൽ പോസിറ്റീവ് ഫലങ്ങൾ നൽകും. (PHOTO: GETTY IMAGES)

5 / 6

ഡ്രോയിംഗ് റൂമിന്റെ കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് ദിശയിൽ പെൻഡുലം ക്ലോക്ക് സ്ഥാപിക്കുന്നത് ശുഭകരമാണെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. കിടപ്പുമുറിയിലെ ക്ലോക്ക് കിടക്കയ്ക്ക് മുന്നിലോ ഹെഡ്‌ബോർഡിന് പിന്നിലോ നേരിട്ട് വയ്ക്കരുത്, ക്ലോക്കിന് മുന്നിൽ ഒരു കണ്ണാടി ഉണ്ടായിരിക്കരുത് എന്ന് ഓർമ്മിക്കുക. (PHOTO: GETTY IMAGES)

6 / 6

അതുപോലെ വാസ്തു ശാസ്ത്രം അനുസരിച്ച്, തെക്ക് ദിശയിലുള്ള ചുമർ ഘടികാരങ്ങൾ ഒഴിവാക്കണം, കാരണം അവ നിഷേധാത്മകതയും തടസ്സങ്ങളും സൃഷ്ടിക്കും. ഇത് നിങ്ങളുടെ കരിയറിനെയും ബന്ധങ്ങളെയും ബാധിക്കുകയും മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. (PHOTO: GETTY IMAGES)

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ