AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VHT 2026: കോലി കളിക്കും, രോഹിത് ശർമ്മയും ടീമിൽ; വിജയ് ഹസാരെ ട്രോഫി ടീമുകൾ പുറത്ത്

Rohit Sharma And Virat Kohli Should Play In VHT: വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ മുതിർന്ന താരങ്ങളും. വിരാട് കോലിയും രോഹിത് ശർമ്മയും ഉൾപ്പെടെയുള്ളവർ ടീമുകളിൽ ഇടം നേടി.

Abdul Basith
Abdul Basith | Published: 20 Dec 2025 | 08:38 AM
വിജയ് ഹസാരെ ട്രോഫി ടീമുകളിൽ ഇടം പിടിച്ച് മുതിർന്ന ഇന്ത്യൻ താരങ്ങൾ. ദേശീയ ടീമിൽ സ്ഥിരസാന്നിധ്യമായ താരങ്ങളിൽ പലരും ആഭ്യന്തര ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. കെഎൽ രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങി പലരും ടീമിലെത്തിയപ്പോൾ രോഹിത് ശർമ്മ മുംബൈ ടീമിലും ഇടം നേടി. (Image Credits - PTI)

1 / 5
വിരാട് കോലി വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ഡൽഹി ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഡൽഹിയ്ക്കായി ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കുമെന്ന് കോലി അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. രണ്ടിലധികം മത്സരങ്ങളിൽ കോലി കളിക്കുമോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഋഷഭ് പന്താണ് ക്യാപ്റ്റൻ.

2 / 5
കർണാടക ടീമിൽ കെഎൽ രാഹുൽ കളിക്കും. മായങ്ക് അഗർവാൾ ആണ് ടീമിനെ നയിക്കുക. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ട്. ഇരുവരും ടീമിനായി എല്ലാ മത്സരങ്ങളും കളിക്കുമോ എന്ന് വ്യക്തമല്ല. ദേശീയ ടീം താരങ്ങൾ ആഭ്യന്തര ടൂർണമെൻ്റുകളിൽ രണ്ട് കളിയെങ്കിലും കളിക്കണമെന്നാണ് നിർദ്ദേശം.

3 / 5
മുംബൈ ടീമിൽ രോഹിത് ശർമ്മയും ഉൾപ്പെട്ടിട്ടുണ്ട്. രോഹിതും രണ്ട് മത്സരങ്ങളാവും കളിക്കുക. ശാർദുൽ താക്കൂർ നായകനാവുന്ന ടീമിൽ ശിവം ദുബെയും യശസ്വി ജയ്സ്വാളും ഇടം നേടിയില്ല. ജയ്സ്വാൾ രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഭേദമായാൽ താരം ടീമിലെത്തും.

4 / 5
കേരള ടീമിൻ്റെ വിജയ് ഹസാരെ ട്രോഫി ടീം പ്രഖ്യാപിച്ചിട്ടില്ല. ന്യൂസീലൻഡ് പരമ്പരയ്ക്കും ടി20 ലോകകപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞായിരിക്കും ടീം പ്രഖ്യാപനം. ലോകകപ്പ് ടീമിൽ ഉൾപ്പെട്ടില്ലെങ്കിൽ സഞ്ജു സാംസൺ ടീമിനെ നയിക്കും. ഇല്ലെങ്കിൽ സസൽമാൻ നിസാർ ആവും ക്യാപ്റ്റൻ.

5 / 5
Follow Us