Kingdom : തിയറ്റർ കീഴടക്കാൻ വിജയ് ദേവരകോണ്ടയുടെ കിങ്ടം എത്തുന്നു; ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായി
ഫാമിലി സ്റ്റാർ എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന വിജയ് ദേവരകോണ്ട ചിത്രമാണ് കിങ്ടം. മാസ് ആക്ഷൻ പരിവേശത്തിലാണ് ചിത്രത്തിൽ വിജയ് ദേവരകോണ്ടയെത്തുന്നത്

തെലുങ്ക് താരം വിജയ് ദേവരകോണ്ടയുടെ ഏറ്റവും ഹൈപ്പിൽ എത്തുന്ന ചിത്രമാണ് കിങ്ടം. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയുടെ സെൻസറിങ് പൂർത്തിയാക്കിയെന്ന് വിവരമാണ് കിങ്ടം ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് യു/എ സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ജൂലൈ 31ന് തിയറ്ററുകളിലെത്തും.

ഇനി ചിത്രത്തിൻ്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 26-ാം തീയതി വൈകിട്ട് അഞ്ച് മണിയോടെ സിനിമയുടെ ട്രെയിലർ പുറത്ത് വിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ശ്രീകാര സ്റ്റുഡിയോസിൻ്റെയും സിത്താര എൻ്റർടെയ്മെൻ്റ്സിൻ്റെയും ഫോച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ നാഗ വംശി എസും സായി സൌജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക

കോളിവുഡ് റോക്ക്സ്റ്റാർ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്.