Vijay Deverakonda: ‘കുഴപ്പമൊന്നുമില്ല, ബിരിയാണിയും ഉറക്കവുംകൊണ്ട് മാറും’; കാറപകടത്തില്‍ പ്രതികരിച്ച് വിജയ് ദേവരകൊണ്ട
Vijay Deverakonda Shares Accident Update: തനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുതെന്നും വിജയ് ദേവരകൊണ്ട കുറിപ്പിൽ പറഞ്ഞു.

നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസമായിരുന്നു അപകടത്തിൽപ്പെട്ടത്. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപമാണ് അപകടം നടന്നത്. ഇപ്പോഴിതാ അപകത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് താരം. (Image Credits: Instagram)

കാറിനൊരിടി കിട്ടിയെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.സുഖമായിരിക്കുന്നുവെന്നും കുഴപ്പമൊന്നുമില്ലെന്നും താരം പറയുന്നു. സ്‌ട്രെങ്ത് വര്‍ക്കൗട്ടും ചെയ്തു, വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ.

തനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുതെന്നും വിജയ് ദേവരകൊണ്ട കുറിപ്പിൽ പറഞ്ഞു.സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയിലാണ് അപകടം നടന്നത്.

നടന്റെ വാഹനത്തില്‍ പിന്നില്‍നിന്നെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിജയിയുടെ കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. അപകടത്തിന് ശേഷം, വിജയ് തന്റെ സുഹൃത്തിന്റെ കാറിൽ ഹൈദരാബാദിലേക്ക് പോയി.

അതേസമയം, വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്ത ഫെബ്രുവരിയിലാകും വിവാഹമെന്നാണ് അഭ്യൂഹം. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.