തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി കോഹ്ലി, ഗോള്‍ഡന്‍ ഡക്കായി രോഹിത്‌ | Vijay Hazare Trophy 2025: Virat Kohli dismissed on 77, Rohit Sharma dismissed for golden duck in the 2nd match of the group stage Malayalam news - Malayalam Tv9

Rohit-Kohli: തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി കോഹ്ലി, ഗോള്‍ഡന്‍ ഡക്കായി രോഹിത്‌

Published: 

26 Dec 2025 | 11:19 AM

Vijay Hazare Trophy 2025: വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാം മത്സരത്തിലും ഫോം തുടര്‍ന്ന് വിരാട് കോഹ്ലി. ഗുജറാത്തിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ കോഹ്ലിഅര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ നിരാശപ്പെടുത്തി. ഉത്തരാഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ രോഹിത്ഗോ ള്‍ഡന്‍ ഡക്കായി

1 / 5വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ഫോം തുടര്‍ന്ന് വിരാട് കോഹ്ലി. ഗുജറാത്തിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. പുറത്താകാതെ 61 പന്തില്‍ 77 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത് (Image Credits: PTI)

വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ഫോം തുടര്‍ന്ന് വിരാട് കോഹ്ലി. ഗുജറാത്തിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ താരം അര്‍ധ സെഞ്ചുറി നേടി. പുറത്താകാതെ 61 പന്തില്‍ 77 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത് (Image Credits: PTI)

2 / 5

13 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ പ്രകടനം. വിശാല്‍ ജയ്‌സ്വാളിന്റെ പന്തില്‍ കീപ്പര്‍ ഉര്‍വിള്‍ പട്ടേല്‍ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു. ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു (Image Credits: PTI)

3 / 5

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. ആന്ധ്രാപ്രദേശിനെതിരെ നടന്ന മത്സരത്തില്‍ 101 പന്തില്‍ 131 റണ്‍സാണ് താരം നേടിയത്. 14 ഫോറും, മൂന്ന് സിക്‌സറും പായിച്ചു (Image Credits: PTI)

4 / 5

എന്നാല്‍ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ നിരാശപ്പെടുത്തി. ഉത്തരാഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ താരം ഗോള്‍ഡന്‍ ഡക്കായി. ദേവേന്ദ്ര ബോറയുടെ പിന്തില്‍ ജഗ്മോഹന്‍ നാഗര്‍കോട്ടി ക്യാച്ചെടുക്കുകയായിരുന്നു (Image Credits: PTI)

5 / 5

സിക്കിമിനെതിരെ ആദ്യം നടന്ന മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. 94 പന്തില്‍ 155 റണ്‍സാണ് രോഹിത് നേടിയത്. 18 ഫോറും ഒമ്പത് സിക്‌സുകളും താരം നേടി (Image Credits: PTI)

കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍
ഒടുവില്‍ ആശ്വാസം, പുല്‍പ്പള്ളിയിലെ നരഭോജി കടുവ പിടിയില്‍
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും