Strawberries Teeth Whiten: സ്ട്രോബറിയുണ്ടോ പല്ലുകൾ വെട്ടിത്തിളങ്ങും! വൈറൽ ടിപ്പിനെക്കുറിച്ച് ദന്തഡോക്ടർ പറയുന്നു
Viral Strawberries Teeth Whiten: സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളിലെ ഉപരിതല കറകൾ നീക്കം ചെയ്യുകയും അങ്ങനെ പല്ലുകൾക്ക് നിറം തോന്നിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഡോ. പ്രകാശ് പറയുന്നത്.

രുചിയിലും ആരോഗ്യത്തിലും മുന്നിലാണ് സ്ട്രോബെറി. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് എന്നീ ഗുണങ്ങളാൽ സമ്പന്നമായ സ്ട്രോബെറി അടുത്തിടെ വൈറലായത് പല്ലുകൾ വെളുപ്പിക്കാനുള്ള കഴിവിലാണ്. പല സോഷ്യൽ മീഡിയകളിലും ഇപ്പോൾ സ്ട്രോബറി ഉപയോഗിച്ച് പല്ല് വെളിപ്പിക്കുന്നതാണ് ട്രെൻഡിംങ്. (Image Credits: Unsplash)

താനെയിലെ കൺസൾട്ടന്റ് ഡെന്റിസ്റ്റായ ഡോ. പ്രകാശ് ടെക്‌വാനി പറയുന്നത്, പല്ലുകളിലെ ഈ മാറ്റം വെറും താൽക്കാലികം മാത്രമാണെന്നാണ്. സ്ട്രോബെറിയിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് പല്ലുകളിലെ ഉപരിതല കറകൾ നീക്കം ചെയ്യുകയും അങ്ങനെ പല്ലുകൾക്ക് നിറം തോന്നിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഡോ. പ്രകാശ് പറയുന്നത്. (Image Credits: Unsplash)

സ്ട്രോബെറിയിലെ മാലിക് ആസിഡ് നേരിയ പ്രകൃതിദത്ത ആസ്ട്രിജന്റ് ആയി പ്രവർത്തിക്കുകയും, കാപ്പി, ചായ, അല്ലെങ്കിൽ ചില ഭക്ഷണങ്ങളിൽ നിന്നുണ്ടാകുന്ന കറകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. എന്നാൽ സ്ട്രോബെറി നല്ലതാണെങ്കിലും, പല്ലുകളിൽ നേരിട്ട് പുരട്ടുന്നത് കേടുപാടുകൾക്ക് കാരണമാകും. (Image Credits: Unsplash)

സ്ട്രോബെറിയിലെ ആസിഡ് പല്ലിന്റെ ഇനാമലിനെ കാലക്രമേണ നശിപ്പിക്കും. കൂടാതെ പല്ലുകൾ കറപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങൾ ഈ രീതി പരീക്ഷിച്ചാൽ, നന്നായി വായ കഴുകുകയും ബ്രഷ് ചെയ്യുകയും വേണമെന്നാണ് ഡോ. ടെക്‌വാനി നൽകുന്ന നിർദ്ദേശം.(Image Credits: Unsplash)

പല്ലുകളുടെ ആരോഗ്യത്തിന് മധുരമുള്ള പാനീയങ്ങൾ പരിമിതപ്പെടുത്തുക, ദൈനംദിന ശുചിത്വ ശീലങ്ങൾ പാലിക്കുക, ദന്തരോഗ വിദഗ്ധനെ സമീപിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ആരോഗ്യകരവും തിളക്കമുള്ളതുമായ പല്ല് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. (Image Credits: Unsplash)