ആദ്യ പന്തിൽ ബോൾഡ്! വിരാട് കോലിക്ക് കരിയറിലെ അപൂർവ്വ ‘ഗോൾഡൻ ഡക്ക്’
Virat Kohli golden duck: ഏകദിനത്തില്‍ ഇത് നാലാം തവണയാണ് വിരാട് കോലി ഗോള്‍ഡന്‍ ഡക്കാകുന്നത്. അതില്‍ മൂന്ന് തവണയും വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. ഒരു തവണ ഇംഗ്ലണ്ടിനെതിരെയും. ഡാരൻ സമി, ടിം ബ്രെസ്നൻ, കീറോൺ പൊള്ളാർഡ് എന്നിവരാണ് ഇതിന് മുമ്പ് കോലിയെ ഗോള്‍ഡന്‍ ഡക്കാക്കിയവര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി. മൂന്നാം ഓവറിലെ നാലാം പന്തില്‍ ജയ്ഡന്‍ സീല്‍സ് കോലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഗില്ലിന്റെ വിക്കറ്റ് വീണതോടെയാണ് വിരാട് കോലി ക്രീസിലെത്തുന്നത്. മറ്റൊരു മികച്ച ഇന്നിങ്സ് കൂടി ആരാധകർ പ്രതീക്ഷിച്ചിരുന്നു (Image Credit Source: PTI).

കോലി നേരിട്ട ആദ്യ പന്ത് ഓഫ് സ്റ്റംപിന് പുറത്തുകൂടിയുള്ള വൈഡായിരുന്നു. തൊട്ടടുത്ത പന്തിൽ, ഓഫ്-മിഡിൽ സ്റ്റംപ് ലൈനിൽ വന്ന സീൽസിന്റെ ഫുൾ ഡെലിവറി നേരിയ രീതിയിൽ ഇൻ-സ്വിങ് ചെയ്തു. പന്ത് ഫലിക്ക് ചെയ്ത് കളിക്കാൻ ശ്രമിച്ച കോലിക്ക് പൂർണ്ണമായും പിഴച്ചു. പന്ത് സ്റ്റംപ് തകർത്തെറിഞ്ഞതോടെ കോലിക്ക് ഗോൾഡൻ ഡക്ക് ആയി മടങ്ങേണ്ടി വന്നു.

ഏകദിനത്തില്‍ ഇത് നാലാം തവണയാണ് കോലി ഗോള്‍ഡന്‍ ഡക്കാകുന്നത്. അതില്‍ മൂന്ന് തവണയും വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. ഒരു തവണ ഇംഗ്ലണ്ടിനെതിരെയും. ഡാരൻ സമി, ടിം ബ്രെസ്നൻ, കീറോൺ പൊള്ളാർഡ് എന്നിവരാണ് ഇതിന് മുമ്പ് കോലിയെ ഗോള്‍ഡന്‍ ഡക്കാക്കിയവര്‍.

ഇതിനു മുൻപ് വിരാട് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് 2019-ൽ വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിലായിരുന്നു. അന്ന് കീറോൺ പൊള്ളാർഡ് ആയിരുന്നു ബൗളർ. ഒന്ന് 2011-ൽ നോർത്ത് സൗണ്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്നെയായിരുന്നു. അന്ന് ഡാരൻ സമിയായിരുന്നു ബൗളർ.

രണ്ടാമത്തേത് 2013-ൽ ധർമ്മശാലയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ്. അന്ന് ടിം ബ്രെസ്നൻ കോഹ്‌ലിയെ ആദ്യ പന്തിൽ പുറത്താക്കി. എല്ലാ ഫോർമാറ്റുകളിലുമായി ഇത് വിരാടിന്റെ 40-ാമത്തെ ഡക്കാണ്. നിലവിൽ കളിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ ഡക്കുകൾ വിരാട് കോലിയുടെ പേരിലാണ്.