പുതിയ S സീരീസിലെ ആദ്യ ഫോൺ! 7050mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ; വിവോ S2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു | Vivo S2 5G with 7050mAh battery launched in India; Key features, price, availability and more Malayalam news - Malayalam Tv9

പുതിയ S സീരീസിലെ ആദ്യ ഫോൺ! 7050mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ; വിവോ S2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published: 

06 Aug 2026 | 04:15 PM

Vivo S2 5G launched in India: വിവോ S സീരീസിന്റെ തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിക്കൊണ്ട് വിവോ S2 5ജി (vivo S2 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ S2 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും 8GB+256GB വേരിയന്റിന് 49,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി യഥാക്രമം 4000 രൂപ, 4500 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്, അ‌തിനാൽ തുടക്കത്തിൽ 35999 രൂപ വിലയിൽ വാങ്ങാനാകും.

1 / 7
 വിവോ ഇന്ത്യയിൽ വീണ്ടും എസ് സീരീസ് ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. നേരത്തെ വിവോ എസ് സീരീസിൽ ചില ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാൽ, പിന്നീട് ദീർഘകാലമായി ഈ സീരീസിൽ ​ഫോണുകൾ ഇന്ത്യയിൽ എത്തിയിരുന്നില്ല, അ‌തേസമയം ​ചൈനയിൽ എസ് സീരീസ് തുടരുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിവോ എസ് സീരീസിൽ ​​ഒരു ഫോൺ ഇന്ത്യയിലെത്തി. (Image credit: Vivo India website)

2 / 7
വിവോ S സീരീസിന്റെ തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിക്കൊണ്ട് വിവോ S2 5ജി (vivo S2 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.  പ്രീമിയം മിഡ് റേഞ്ച് വിഭാഗത്തിൽ എത്തിയിരിക്കുന്ന ഈ ഫോൺ മികച്ച ബാറ്ററി ശേഷി, ആകർഷകമായ ഡി​സൈൻ, മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകൾ, പെർഫോമൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

3 / 7
ഡിസ്പ്ലേ: 6.83-ഇഞ്ച് (1260×2800 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, HDR10+, 120Hz വരെ റിഫ്രഷ് റേറ്റ്, 4320Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. 7.99 മില്ലീമീറ്റർ കനവും 197 ഗ്രാം ഭാരവും ആണ് ഈ വിവോ ഫോണിനുള്ളത്. 3,810 എംഎം² വേപ്പർ ചേമ്പറും 23,000 എംഎം² കൂളിംഗ് ഏരിയയും ഉൾക്കൊള്ളുന്ന അൾട്രാ-ലാർജ് വിസി സ്മാർട്ട് കൂളിംഗ് സിസ്റ്റം ഇതിലുണ്ട്.

4 / 7
കരുത്ത്: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 8GB / 12GB LPDDR4X റാം, 256GB / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് പ്രവർത്തനം.

5 / 7
 ക്യാമറ സജ്ജീകരണം: 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം എത്തുന്ന റിയർ ക്യാമറ യൂണിറ്റ് ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഉണ്ട്.

6 / 7
ബാറ്ററി, മറ്റ് ഫീച്ചറുകൾ: 7050mAh ബാറ്ററി ഈ വിവോ ഫോണിലുണ്ട്. ഇത് 44W ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു. ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

7 / 7
വിലയും ലഭ്യതയും: വിവോ S2 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും 8GB+256GB വേരിയന്റിന് 49,999 രൂപയും ആണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി യഥാക്രമം 4000 രൂപ, 4500 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്, അ‌തിനാൽ തുടക്കത്തിൽ 35999 രൂപ വിലയിൽ വാങ്ങാനാകും. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, ആമസോൺ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഓഗസ്റ്റ് 11 മുതലാണ് വിൽപ്പനയാരംഭിക്കുക.

Loading...
Unable to load recommendations.
Follow Us
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു