9020mAh ബാറ്ററിയുള്ള വിവോ T5 സീരീസ് ഫോൺ പുതിയ റാം ഓപ്ഷനിൽ കിട്ടും; വിൽപ്പന 8 മുതൽ
Vivo T5 Pro 5G 6GB RAM and 128GB storage variant: വിവോ ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ T5 പ്രോ 5ജി. ഒക്ടോബർ 8 മുതൽ ഇത് പുതിയ റാം+ സ്റ്റോറേജ് ഓപ്ഷനിലും വാങ്ങാനാകും. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് 2026 സെയിലിനോട് അനുബന്ധമായാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്. നിലവിലുള്ളതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമാകാൻ പുതിയ വേരിയന്റ് സഹായിക്കും.

വിവോ ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ T5 പ്രോ 5ജി. അന്ന് മുതൽ ഇപ്പോൾ വരെ 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് ഈ വിവോ ഫോൺ ലഭ്യമായിട്ടുള്ളത്. എന്നാൽ ഒക്ടോബർ 8 മുതൽ 6GB + 128GB എന്ന പുതിയ റാം+ സ്റ്റോറേജ് വേരിയന്റിലും ഈ ഫോൺ ഇന്ത്യയിൽ വാങ്ങാനാകും. (Image credit: Vivo)

ലോഞ്ച് ചെയ്ത സമയത്ത് ഉണ്ടായിരുന്നതിനെക്കാൾ വളരെ ഉയർന്ന വിലയിലാണ് ഈ വിവോ ഫോണിന്റെ ഇപ്പോഴത്തെ വിലയുള്ളത്. ചിപ് ക്ഷാമം മൂലം പാർട്സുകളിൽ ഉണ്ടായ വില വർധനയെ തുടർന്നാണ് ഈ മോഡലിന്റെ വിലയും ഉയർന്നത്. നിലവിൽ ഇതിന്റെ വേരിയന്റുകൾക്ക് യഥാക്രമം 41999 രൂപ, 46999 രൂപ, 69999 രൂപ എന്നിങ്ങനെയാണ് വില.

പുതിയ 6GB + 128GB വേരിയന്റിൽ വിവോ T5 പ്രോ 5ജി ഒക്ടോബർ 8 മുതൽ ഇന്ത്യയിൽ ലഭ്യമാകും എന്നകാര്യം ഫ്ലിപ്പ്കാർട്ട് ആണ് ടീസറിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഈ മോഡലിന്റെ വില എത്രയാണ് എന്ന് ഒക്ടോബർ 8ന് ആകും വെളിപ്പെടുത്തുക. നിലവിലുള്ളതിനെക്കാൾ കുറഞ്ഞ വിലയിൽ വിവോ T5 പ്രോ 5ജി സ്വന്തമാക്കാൻ പുതിയ കുറഞ്ഞ റാം ഓപ്ഷൻ സഹായിക്കും.

9,020mAh എന്ന വമ്പൻ ബാറ്ററി ശേഷിയാണ് ഈ വിവോ ഫോണിന്റെ ഹൈലൈറ്റ്. ഒക്ടോബർ 8-ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ടിന്റെ 'ബിഗ് ബില്യൺ ഡേയ്സ്' സെയിലിനോട് അനുബന്ധിച്ചാണ് പുതിയ വേരിയന്റിന്റെ വിൽപ്പനയും നിശ്ചയിച്ചിരിക്കുന്നത്. ബിഗ് ബില്യൺ ഡേയ്സ് സെയിൽ കൂടി ലഭ്യമാകുന്നതിനാൽ നിലവിലുള്ളതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ വിവോ ഫോൺ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരം ലഭിച്ചേക്കും.

പ്രധാന ഫീച്ചറുകൾ: 2.5GHz വരെ വേഗതയുള്ള ഒക്ടാ-കോർ Snapdragon 7s Gen 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Adreno 810 GPU, LPDDR4X റാം, UFS 3.1 സ്റ്റോറേജ്, 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 9020mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവ ഇതിലുണ്ട്.

50MP മെയിൻ ക്യാമറ (1/1.95″ Sony IMX882 സെൻസർ, f/1.79 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ്, 32MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്), 144Hz 6.83 ഇഞ്ച് (2800 × 1260 പിക്സൽ) 1.5K AMOLED ഡിസ്‌പ്ലേ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.