VS Achuthanandan: വിഎസിന്റെ മൃതദേഹം ഉടന്‍ എകെജി സെന്ററിലേക്ക്, നാളെ പൊതുദര്‍ശനം; സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍
VS Achuthanandan passes away: ഇന്ന് വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 23നാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം അഞ്ച് മണിയോടെ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതിന് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം (Image Credits: Getty)

നാളെ ഉച്ചകഴിഞ്ഞ് മൃതദേഹം വിഎസിന്റെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ മൃതദേഹം ആലപ്പുഴയിലെത്തും (Image Credits: Getty)

23ന് രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ആലപ്പുഴ ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അന്ന് വൈകിട്ട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം (Image Credits: Getty)

ഇന്ന് വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 23നാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് (Image Credits: Getty)

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം മോശമായിരുന്നു. ബിപിയും സാധാരണ നിലയിലായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ആരോഗ്യനില വഷളാവുകയായിരുന്നു (Image Credits: Getty)