Wedding Fund: വിവാഹത്തിനായി 15 ലക്ഷമുണ്ടാക്കാം അതും 30 വയസിന് മുമ്പ്; എളുപ്പവഴി ഇതാണ്
Save Money For Wedding: ഫോട്ടോഗ്രഫി, മേക്കപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളായി മാത്രം 5 ലക്ഷം രൂപയോളം ചെലവ് വരും. ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ വധുവരന്മാരെ ശരിക്കും വെള്ളംകുടിപ്പിക്കും. ഇത്തരം ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി നേരത്തെ ആസൂത്രണം ചെയ്യുന്നതാണ് ബുദ്ധി.

വിവാഹം എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു ഉത്സവമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് വിവാഹവുമായി ബന്ധപ്പെട്ട് നടക്കാറുള്ളത്. എന്നാല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിവാഹങ്ങളുടെ ചെലവും അത്ര ചെറുതൊന്നുമല്ല. ലക്ഷങ്ങളും കോടികളും ചെലവിട്ടാണ് പല വിവാഹങ്ങളും ഇന്ന് രാജ്യത്ത് നടക്കുന്നത്. (Image Credits: Getty Images)

ഫോട്ടോഗ്രഫി, മേക്കപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളായി മാത്രം 5 ലക്ഷം രൂപയോളം ചെലവ് വരും. ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ വധുവരന്മാരെ ശരിക്കും വെള്ളംകുടിപ്പിക്കും. ഇത്തരം ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിനായി നേരത്തെ ആസൂത്രണം ചെയ്യുന്നതാണ് ബുദ്ധി.

25 വയസില്‍ വിവാഹത്തിനായി പണം നിക്ഷേപിച്ച് തുടങ്ങാം. മ്യൂച്വല്‍ ഫണ്ടുകളാണ് നിക്ഷേപം നടത്താന്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ 30 വയസ് ആകുമ്പോഴേക്ക് എത്ര രൂപ സമാഹരിക്കാനാകുമെന്ന് നോക്കാം. ആറ് വര്‍ഷമാണ് നിക്ഷേപ കാലയളവ്, 10 ശതമാനമാണ് പ്രതീക്ഷിക്കുന്ന വരുമാനം.

പ്രതിമാസം 5,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. അങ്ങനെയെങ്കില്‍ 6 വര്‍ഷം കൊണ്ട് 3,60,000 രൂപ നിക്ഷേപിക്കുന്നു. പ്രതീക്ഷിക്കുന്ന വരുമാനം 1,34,644 രൂപയാണ്. ആകെ മൂല്യം 4,94,644 രൂപ.

ഓഹരി വിപണിയിലേക്ക് കടന്നുചെല്ലാനുള്ള മികച്ച മാര്‍ഗമായാണ് ഇക്വിറ്റികളിലെ നിക്ഷേപത്തെ പരിഗണിക്കുന്നത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ വഴിയും നിങ്ങള്‍ക്ക് നിക്ഷേപം വളര്‍ത്തിയെടുക്കാവുന്നതാണ്.