Weight Lose: ശരീരഭാരം കുറയ്ക്കണമെങ്കിൽ ഇതൊന്നും കഴിക്കാൻ പാടില്ല: ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
Weight Lose Tips And Tricks: നമ്മൾ എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നിവയെല്ലാം ശരീരഭാരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരും ദിവസം ആരംഭിക്കുന്നത് തന്നെ മധുരം ചേർത്ത ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. ഇതിൻ്റെ അനന്തരഫലം അറിയാതെയാണ് പലരും ഇത്തരം ശീലങ്ങൾ പിന്തുടരുന്നത്.

ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. കഴിക്കേണ്ട ആഹാരം കഴിച്ചുകൊണ്ടും ഒഴിവാക്കേണ്ടത് ഒഴിവാക്കിയും വേണം ശരീര ഭാരം നിയന്ത്രിക്കാൻ. നിങ്ങൾ പോലും അറിയാതെ ശരീരഭാരം കൂട്ടുന്ന ദൈനദിന ഭക്ഷണങ്ങൾ പൊണ്ണത്തടി വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണമാണ്. (Image Credits: Getty Images)

നമ്മൾ എന്ത് കഴിക്കുന്നു, എപ്പോൾ കഴിക്കുന്നു എന്നിവയെല്ലാം ശരീരഭാരത്തെ കാര്യമായി ബാധിക്കാറുണ്ട്. പലരും ദിവസം ആരംഭിക്കുന്നത് തന്നെ മധുരം ചേർത്ത ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. ഇതിൻ്റെ അനന്തരഫലം അറിയാതെയാണ് പലരും ഇത്തരം ശീലങ്ങൾ പിന്തുടരുന്നത്. കാലക്രമേണ, ഈ രീതി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു, പ്രത്യേകിച്ച് വയറിന് ചുറ്റും.

വൈറ്റ് ബ്രെഡ്, നൂഡിൽസ്, പാസ്ത, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ ശുദ്ധീകരിച്ച മാവിൽ നിന്നാണ് നിർമ്മിക്കുന്നത്. ഇത് വേഗത്തിൽ ദഹിക്കുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാവുന്നു. ഇത് കൊഴുപ്പ് കത്തിക്കുന്നതിനേക്കാൾ കൊഴുപ്പ് സംഭരിക്കാനുള്ള വഴിയൊരുക്കും. ഈ ഭക്ഷണങ്ങളിൽ നാരുകൾ കുറവായതിനാൽ വീണ്ടും ഉടൻ തന്നെ ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കുന്നു.

സമൂസ, പക്കോഡ, ചിപ്‌സ് തുടങ്ങിയ വറുത്ത ലഘുഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പും കലോറിയും കൂടുതലാണ്. അവ വയറു വീർക്കാൻ കാരണമാകും, ദഹനം കുഴപ്പത്തിലാക്കും, ശേഖരിച്ച കൊഴുപ്പ് കത്തിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുന്നു. ഈ ഭക്ഷണങ്ങളിലുള്ള കലോറിയുടെ അളവ് എത്രത്തോളമാണെന്ന് അറിയാതെയാണ് പലരും കഴിക്കുന്നത്.

മിൽക്ക് ഷേക്കുകൾ, ഐസ്ക്രീം, ക്രീം പോലുള്ള പാലുൽപ്പന്നങ്ങൾ എന്നിവ ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന് ആശ്വാസം നൽകുന്നതായി തോന്നിയേക്കാം. പക്ഷേ അവ കലോറി കൂടുതലുള്ളതും അമിതമായി കഴിക്കാൻ പ്രേരിപ്പിക്കുന്നവയുമാണ്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ശരീരഭാരം കുറയ്ക്കുന്നതിന് തടസ്സമാകുകയും ചെയ്യുന്നു.