Sleeping Tips: കാലിൽ സോക്സ് ധരിച്ച് ഉറങ്ങിയാൽ എന്ത് സംഭവിക്കും; നല്ലതോ ചീത്തയോ
Wearing Socks While Sleeping: ഇറുകിയതോ സിന്തറ്റിക് സോക്സുകളോ ധരിക്കുന്നത് ഒഴിവാക്കുക. കാരണം ഇവ വിയർപ്പ്, ഫംഗസ് അണുബാധ, രക്തചംക്രമണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് കാരണമാകും. കൂടാതെ അമിതമായി ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ സോക്സ് നീക്കം ചെയ്യുകയും വേണം.

ഉറക്കം നല്ല ആരോഗ്യത്തിൻ്റെ പ്രധാന ഘടകമാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുമുണ്ട്. എങ്കിൽ ഉറങ്ങുമ്പോൾ സോക്സ് ധരിച്ച് ഉറങ്ങിയാലോ. ഇത് നിങ്ങളുടെ ഉറക്കത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം. (Image Credits: Getty Images)

തണുപ്പ് കാലത്തായാലും, അല്ലാത്തപ്പോഴാണെങ്കിലും സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് കാലുകൾ ചൂടാക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വൃത്തിയുള്ളതും സുഖപ്രദവുമായ അയഞ്ഞ കോട്ടൺ സോക്സുകൾ ധരിക്കുന്നതിലൂടെ സുഗപ്രദമായി ഉറങ്ങാൻ സാധിക്കുന്നു.

ഇറുകിയതോ സിന്തറ്റിക് സോക്സുകളോ ധരിക്കുന്നത് ഒഴിവാക്കുക. കാരണം ഇവ വിയർപ്പ്, ഫംഗസ് അണുബാധ, രക്തചംക്രമണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് കാരണമാകും. കൂടാതെ അമിതമായി ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ സോക്സ് നീക്കം ചെയ്യുകയും വേണം.

സോക്സ് ഇട്ട് ഉറങ്ങുമ്പോൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയത്തിലേക്ക് ഓക്സിജൻ എത്താൻ സഹായിക്കുകയും ചെയ്യുന്നു. സോക്സുകൾ ധരിച്ച് ഉറങ്ങുന്നത് നിങ്ങളുടെ പാദങ്ങൾ ചൂടാക്കാനും, പേശികളെ വിശ്രമിക്കാനും, വേദനകൾ കുറയ്ക്കാനും സഹായിക്കുന്നു.

ശരീര താപനില കുറയ്ക്കാൻ സോക്സ് സഹായിക്കുന്നു. സോക്സ് ധരിച്ച് ഉറങ്ങുമ്പോൾ കാലിലെ രക്തക്കുഴലുകൾ വികസിക്കുന്നു, അങ്ങനെ ചൂട് പുറന്തള്ളപ്പെടുന്നു. ഇത് ശരീരത്തിന്റെ താപനില കുറയ്ക്കുകയും ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.