Hibiscus For Hair: എണ്ണയായും ഷാംമ്പൂവായും…; മുടിയഴകിന് ചെമ്പരത്തി ഉപയോഗിക്കേണ്ടത് ഇങ്ങനെ
Hibiscus For Healthy Hair: ചെമ്പരത്തി പൂവിൽ ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിൻ സി, മുടി കൂടുതൽ ശക്തവും തിളക്കമുള്ളതുമാക്കാൻ കഴിവുള്ള പ്രകൃതിദത്ത എണ്ണകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ കുറയ്ക്കുന്നത് മുതൽ മുടി വളർച്ച വേഗത്തിലാക്കുന്നതിന് വരെ ചെമ്പരത്തി നൽകുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാൻ സാധികില്ല.

കേശ സംരക്ഷണത്തിനായി പ്രകൃതിദത്ത ചേരുവകളെ ആശ്രയിക്കുന്നവരാണ് ഇന്ന് അധികം പേരും. അവർക്ക് ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത ഒന്നാണ് ചെമ്പരത്തി. ഇത് മുടിയിഴകളിൽ അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നുണ്ട്. നമ്മുടെ ചർമ്മ പ്രശ്നങ്ങൾക്കായാലും മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാലും പ്രകൃതിയിൽ എല്ലാത്തിനും പരിഹാരമുണ്ട്. എന്നാൽ അത് വേണ്ടപോലെ ഉപയോഗിക്കണമെന്ന് മാത്രം. (Image credits: Getty Images)

ചെമ്പരത്തി പൂവിൽ ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിൻ സി, മുടി കൂടുതൽ ശക്തവും തിളക്കമുള്ളതുമാക്കാൻ കഴിവുള്ള പ്രകൃതിദത്ത എണ്ണകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ കുറയ്ക്കുന്നത് മുതൽ മുടി വളർച്ച വേഗത്തിലാക്കുന്നതിന് വരെ ചെമ്പരത്തി നൽകുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാൻ സാധികില്ല. ആരോഗ്യമുള്ള മുടിക്ക് ചെമ്പരത്തി ഉപയോഗിക്കാനുള്ള 7 വഴികൾ ഇതാ. (Image credits: Getty Images)

ചെമ്പരത്തി എണ്ണ മുടി വളരാനുള്ള ഏറ്റവും നല്ല മാർഗമാണ്. ചെമ്പരത്തി പൂക്കളും ഇലകളും ചതച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ കലർത്തി ഈ മിശ്രിതം ഇളം ചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. തണുത്തുകഴിഞ്ഞാൽ ഈ എണ്ണ ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം തലയോട്ടിയിൽ മസാജ് ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. മുടി കൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിക്ക് പോഷണം നൽകാനും ഈ എണ്ണ സഹായിക്കുന്നു. (Image credits: Getty Images)

ചെമ്പരത്തി കൊണ്ട് നിർമ്മിച്ച ഒരു ഹെയർ മാസ്ക് മുടിയെ ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ നല്ലതാണ്. ചെമ്പരിത്തി പൂക്കൾ ഉണക്കി പൊടിച്ച് തൈരിൽ യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് അവ കഴുകി കളയുക. ഇത് താരനെ ചെറുക്കാനും, തലയോട്ടി തണുപ്പിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഈ മാസ്ക് ഉപയോഗിക്കുന്നത് കൂടുതൽ ഗുണമേകും. (Image credits: Getty Images)

കെമിക്കലുകളുള്ള ഷാംമ്പൂ വാങ്ങുന്നതിനുപകരം, നിങ്ങൾക്ക് വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഒരു ചെമ്പരത്തി ഷാംമ്പൂ തയ്യാറാക്കാവുന്നതാണ്. ചെമ്പരത്തി പൂക്കൾ അല്പം വെള്ളത്തിൽ കലർത്തി കൈകൊണ്ട് ഞെരുടി പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഒരു മൃദുവായ ക്ലെൻസർ പോലെയാണ് തലയോട്ടിയിൽ പ്രവർത്തിക്കുന്നത്. എണ്ണ നീക്കം ചെയ്യാതെ തലയോട്ടി വൃത്തിയാക്കുകയും മുടി മൃദുവാക്കുകയും ചെയ്യുന്നു. പതിവായി ഉപയോഗിക്കുന്നത് താരൻ കുറയ്ക്കാനും സഹായിക്കും. (Image credits: Getty Images)

മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി ചായ കുടിക്കുന്നതും ഉപയോഗപ്രദമാണ്. ചെമ്പരത്തി ചായ കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന പോഷകങ്ങൾ ശരീരത്തിന് നൽകുകയും ചെയ്യുന്നു. ശരീരം ആരോഗ്യമുള്ളതാണെങ്കിൽ മുടി ശക്തവും തിളക്കവും സ്വാഭാവികമായി തന്നെ ലഭിക്കും. (Image credits: Getty Images)