Leftover Pizza Consumption: ബാക്കി വന്ന പിസ പിറ്റേന്ന് കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ
Leftover Pizza Health Effects: മിക്ക പിസകളിലും കാർബോഹൈഡ്രേറ്റുകൾ, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടാനും കുറയാനും കാരണമാകും.

വൈകിട്ട് ഓർഡർ ചെയ്ത പൈസ ബാക്കി വന്നാൽ പിറ്റേ ദിവസം കഴിക്കാറുണ്ടോ? ഇത്തരത്തിൽ ബാക്കി വന്ന പിസ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോയെന്ന് നോക്കാം. (Image Credits: Pexels)

മിക്ക പിസകളിലും കാർബോഹൈഡ്രേറ്റുകൾ, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടാനും കുറയാനും കാരണമാകും. ഇത്തരം ഏറ്റക്കുറച്ചിലുകൾ അലസത, ദേഷ്യം, വിശപ്പ് എന്നിവയിലേക്ക് നയിക്കും. (Image Credits: Pexels)

ബാക്കി വന്ന പിസ മുറിയിലെ താപനിലയിൽ വയ്ക്കുന്നതിനേക്കാളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. മുറിയിലെ താപനിലയിൽ വയ്ക്കുമ്പോൾ ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാവുകയും ഭക്ഷണ അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. (Image Credits: Pexels)

ചെറുപയർ, മുട്ട പോലുള്ള കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീനും നാരുകളും കൂടുതലുമുള്ള ഭക്ഷണങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോൾ പിസ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുന്നു. (Image Credits: Pexels)

ഇടയ്ക്ക് വല്ലപ്പോഴും ബാക്കി വന്ന പിസ കഴിക്കുന്നത് ദോഷകരമല്ലെങ്കിലും ഇതൊരു പതിവാകുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ പിറ്റേ ദിവസത്തേക്കായി മാറ്റിവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. (Image Credits: Pexels)