ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത് | What happens when you eat while watching smartphone, Why it Is Dangerous Malayalam news - Malayalam Tv9

Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്

Published: 

15 Dec 2025 07:50 AM

Eating Food With Phone: കൊച്ചുകുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മാതാപിതാക്കൾ മൊബൈൽ ഫോണുകളിൽ കാർട്ടൂണുകളും മറ്റ് വിനോദങ്ങളും കാണിച്ചാണ് ആഹാരം കഴിപ്പിക്കുന്നത്. ഇത്തരത്തിൽ രുചിയും മണവും തിരിച്ചറിയാതെ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുമെന്നതാണ് യാതാർത്ഥ്യം.

1 / 5ഭക്ഷണം കഴിക്കുമ്പോൾ ഫോണോ ടിവിയോ നിർബന്ധമുള്ളവരാണ് പലരും. പ്രത്യേകിച്ച് കുട്ടികളിലാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണത്തിലേക്ക് പോലും നോക്കാതെ ഫോണുകളിൽ കണ്ണുകൾ കൂർപ്പിച്ചിരുന്നാണ് പലരും ഇന്ന് ആഹാരം കഴിക്കുന്നത്. എന്നാൽ ഇതിൻ്റെ ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? (Image Credits: Getty Images)

ഭക്ഷണം കഴിക്കുമ്പോൾ ഫോണോ ടിവിയോ നിർബന്ധമുള്ളവരാണ് പലരും. പ്രത്യേകിച്ച് കുട്ടികളിലാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണത്തിലേക്ക് പോലും നോക്കാതെ ഫോണുകളിൽ കണ്ണുകൾ കൂർപ്പിച്ചിരുന്നാണ് പലരും ഇന്ന് ആഹാരം കഴിക്കുന്നത്. എന്നാൽ ഇതിൻ്റെ ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? (Image Credits: Getty Images)

2 / 5

കൊച്ചുകുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മാതാപിതാക്കൾ മൊബൈൽ ഫോണുകളിൽ കാർട്ടൂണുകളും മറ്റ് വിനോദങ്ങളും കാണിച്ചാണ് ആഹാരം കഴിപ്പിക്കുന്നത്. ഇത്തരത്തിൽ രുചിയും മണവും തിരിച്ചറിയാതെ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുമെന്നതാണ് യാതാർത്ഥ്യം. (Image Credits: Getty Images)

3 / 5

ഭക്ഷണ കഴിക്കുക എന്നത് വിശപ്പടക്കുക എന്നത് മാത്രമല്ല, കുട്ടികളിലാണെങ്കിൽ മാനസികവും സാമൂഹികവുമായ വികാസത്തിൻ്റെ ചവിട്ടുപടിയാണ്. ഇത് കുട്ടികളുടെ ആശയവിനമയ കഴിവിനെയും ബുദ്ധിവളർച്ചയെയും പോലും ബാധിക്കുന്നു. മുതർന്നവരുടെ കാര്യമെടുത്താൽ, ഈ ശീലം പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. (Image Credits: Getty Images)

4 / 5

ഭക്ഷണത്തിൽ ശ്രദ്ധിക്കാതിരിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരത്തിൽ അധിക കലോറി വർധിക്കുന്നതിനും കാരണമാകുന്നു. ഇതാകട്ടെ കാലക്രമേണ പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുന്നു. വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും ശ്രദ്ധിക്കാതെ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിപ്പിക്കുന്നു. (Image Credits: Getty Images)

5 / 5

കഴിവതും ഭക്ഷണം കഴിക്കുമ്പോൾ മൊബോൽ ഫോൺ, ടിവി തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കി, ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഫോണിനായി വാശിപ്പിടിക്കുന്ന കുട്ടികളെ കളിയിലൂടെയും മറ്റ് വിനോദങ്ങളിലൂടെയും ഭക്ഷണം കഴിപ്പിക്കുക. നിങ്ങൾ തന്നെ നിങ്ങളുടെ കുട്ടിയുടെ ആരോ​ഗ്യത്തെ നശിപ്പിക്കുന്ന രീതിയാണ് ഫോണുപയോ​ഗം. (Image Credits: Getty Images)

Related Photo Gallery
IPL 2026 Mock Auction: കാമറൂണ്‍ ഗ്രീനിന് 30.50 കോടി രൂപ; സ്വന്തമാക്കിയത് ഈ ടീം ! ‘മോക്ക് ഓക്ഷനി’ല്‍ സംഭവിച്ചത്‌
Lighting Lamp Rules: ദാരിദ്ര്യം വിളിച്ചുവരുത്തരുത്! വിളക്ക് കത്തിച്ച ശേഷം ഈ 3 കാര്യങ്ങൾ ചെയ്യുന്നത് ദോഷം
Indian Railway: വെറുതെ അടിക്കുന്നതല്ല; ട്രെയിന്റെ ഓരോ ഹോണിനും ഓരോ അര്‍ത്ഥമുണ്ട്‌
Home remedies for bad breath: വായ്നാറ്റത്തിന്റെ കാരണങ്ങളേറെ, പരിഹാരം വീട്ടിൽത്തന്നെ ഉണ്ട്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്