Copper Price: ചെമ്പിനൊക്കെ ഇപ്പൊ എന്താ വില! ഒറിജിനലിന് ഇത്രയും കൊടുക്കണം കേട്ടോ
Sabarimala Gold Controversy: വില വര്‍ധിക്കുന്നതിനാല്‍ തന്നെ ചെമ്പില്‍ നിക്ഷേപിക്കാനാകുമോ എന്ന സംശയം നിങ്ങള്‍ക്കുണ്ടോ? രണ്ട് മാര്‍ഗങ്ങളിലാണ് സാധാരണയായി ചെമ്പില്‍ നിക്ഷേപം നടക്കുന്നത്. ഒന്ന് ചെമ്പ് സ്‌ക്രാപ് വാങ്ങി വില്‍ക്കുന്നതാണ്. മറ്റൊന്ന് ചെമ്പ് ഫ്യൂച്ചേഴ്‌സ്, കമ്മോഡിറ്റീസ് മാര്‍ക്കറ്റ്.

ശബരിമലയിലെ സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിക്കയറുകയാണ്. സ്വര്‍ണം എങ്ങനെ ചെമ്പായി മാറിയെന്ന ചോദ്യവും ഉത്തരം തേടലും ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ മറുവശത്ത് സാക്ഷാല്‍ ചെമ്പ് അങ്ങനെ പതുക്കെ പതുക്കെ വില വര്‍ധിപ്പിച്ച് വരികയാണ്. വ്യാവസായിക, നിര്‍മ്മാണം, ഇലക്ട്രിക്കല്‍, ഗൃഹോപകരണ നിര്‍മ്മാണം എന്നീ മേഖലകളില്‍ ചെമ്പ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. (Image Credits: Getty Images)

അതിനാല്‍ തന്നെ ചെമ്പിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലും നിക്ഷേപ മേഖലകളിലും ഉള്‍പ്പെടെ സ്വാധീനം ചെലുത്തുന്നു. ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ ചെമ്പിന്റെ വില ഏകദേശം 530 മുതല്‍ 770 രൂപ വരെയാണ് ഉയര്‍ന്നത്. ആഗോള മെറ്റല്‍ വിപണിയുടെ സ്വാധീനവും, ഡോളര്‍ ശക്തിയും, ആഭ്യന്തര ഡിമാന്റ്-സപ്ലൈ വര്‍ധനവുമാണ് വില വര്‍ധിക്കുന്നതിന് കാരണമാകുന്നത്.

വില വര്‍ധിക്കുന്നതിനാല്‍ തന്നെ ചെമ്പില്‍ നിക്ഷേപിക്കാനാകുമോ എന്ന സംശയം നിങ്ങള്‍ക്കുണ്ടോ? രണ്ട് മാര്‍ഗങ്ങളിലാണ് സാധാരണയായി ചെമ്പില്‍ നിക്ഷേപം നടക്കുന്നത്. ഒന്ന് ചെമ്പ് സ്‌ക്രാപ് വാങ്ങി വില്‍ക്കുന്നതാണ്. മറ്റൊന്ന് ചെമ്പ് ഫ്യൂച്ചേഴ്‌സ്, കമ്മോഡിറ്റീസ് മാര്‍ക്കറ്റ്. ചെമ്പില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഇല്ലെങ്കിലും ഇടിഎഫുകള്‍ വഴിയെല്ലാം നിക്ഷേപിക്കാനാകുന്നതാണ്.

എന്നാല്‍ നിക്ഷേപിക്കാന്‍ പോകുന്നതിന് മുമ്പ് ചെമ്പിന്റെ ആഗോള വിപണി ട്രെന്‍ഡുകള്‍ കൃത്യമായി വിലയിരുത്തുക, ഡിമാന്റ്-സപ്ലൈ അതായത് വ്യവസായ ആവശ്യങ്ങള്‍, നിര്‍മ്മാണ മേഖലകളിലെ വളര്‍ച്ച എന്നിവയും ചെമ്പിനെ നേരിട്ട് ബാധിക്കുന്നവയാണ്.

ചെമ്പിന്റെ വില ഉയരാനും താഴാനും സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഒറ്റയടിക്കുള്ള നിക്ഷേപം നല്ലതല്ല. നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യവത്കരണം നടത്തുന്നത് ഗുണം ചെയ്യും.