മുപ്പത്തിനാലാം വയസ്സിലും അനുശ്രീ ‌ അവിവാഹിതയായി തുടരുന്നതിന്റെ കാരണം ഇതോ? | what is the reason behind actress Anusree still single at the age of thirty-four? Malayalam news - Malayalam Tv9

Actress Anusree: മുപ്പത്തിനാലാം വയസ്സിലും അനുശ്രീ ‌ അവിവാഹിതയായി തുടരുന്നതിന്റെ കാരണം ഇതോ?

Updated On: 

25 Oct 2024 15:29 PM

Actress Anusree: മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അനുശ്രീ പറയുന്നു . കഴിഞ്ഞ ദിവസം താരത്തിന്റെ മുപ്പത്തിനാലാം ജന്മദിനമായിരുന്നു. ഇപ്പോഴിതാ അതിന്റെ ആഘോഷങ്ങളുടെ ചിത്രം താരം തന്നെ പങ്കുവച്ച് എത്തിയിട്ടുണ്ട്.

1 / 6മലയാള തനിമയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സിനിമാരം​ഗത്ത് തുടക്കം കുറിച്ച താരം ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. നായികയായും സഹനായികയായും നിരവധി സിനിമകളിൽ താരം ഇതിനോടകം എത്തി. (image credits: instagram-anusree)

മലയാള തനിമയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സിനിമാരം​ഗത്ത് തുടക്കം കുറിച്ച താരം ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. നായികയായും സഹനായികയായും നിരവധി സിനിമകളിൽ താരം ഇതിനോടകം എത്തി. (image credits: instagram-anusree)

2 / 6

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുശ്രീയെ കരിയറിൽ സജീവമായി കാണാറില്ല. മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അനുശ്രീ പറയുന്നു . കഴിഞ്ഞ ദിവസം താരത്തിന്റെ മുപ്പത്തിനാലാം ജന്മദിനമാണ്. ഇപ്പോഴിതാ അതിന്റെ ആഘോഷങ്ങളുടെ ചിത്രം താരം തന്നെ പങ്കുവച്ച് എത്തിയിട്ടുണ്ട്. (image credits: instagram-anusree)

3 / 6

ആശംസകള്‍ അറിയച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞായിരുന്നു താരത്തിന്റെ പോസ്റ്റ്. 'ഇന്നലെ എന്റെ പിറന്നാള്‍ ദിനത്തില്‍ എനിക്ക് ആശംസകള്‍ അറിയിക്കാന്‍ സമയം കണ്ടെത്തിയവര്‍ക്കെല്ലാം നന്ദി' എന്ന് അനുശ്രീ പറയുന്നു. സുഹൃത്തുക്കള്‍ക്കും ഉറ്റവര്‍ക്കുമൊപ്പവുമാണ് ഇത്തവണ താരം ബര്‍ത്ത് ഡേ ആഘോഷിച്ചത്. (image credits: instagram-anusree)

4 / 6

എന്നും സിമ്പിൾ ലുക്കിൽ എത്തുന്ന താരം ഇത്തവണയും അതുപോലെ തന്നെയാണ് കാണാൻ കഴിഞ്ഞത്. മിക്കപ്പോഴും സാരിയിലാണ് താരത്തെ കാണാൻ പറ്റുക. ഏറ്റവും ഇഷ്ടപ്പെട്ട വേഷം സാരിയെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ സിനിമയിലും താരത്തിന്റെ സാരിപ്രേമം പരസ്യമാണ്. (image credits: instagram-anusree)

5 / 6

ഒരു അവാര്‍ഡ് നിശയില്‍ സാരിയില്‍ സുന്ദരിയായ എത്തിയ അനുശ്രീയെ പറ്റി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുൻ സംസാരിച്ചത് വൈറലായിരുന്നു.എന്നാൽ 34 വയസ്സിലും അനുശ്രീ അവിവാഹിതയായി തുടരുകയാണ്. എന്താണ് വിവാഹം കഴിക്കാത്തത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്. (image credits: instagram-anusree)

6 / 6

അതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെന്നാണ് താരത്തിന്റെ മറുപടി. പറ്റിയ ആള്‍ മുന്നിലെത്തിയാല്‍ വിവാഹം ഉണ്ടാവും എന്ന് അനുശ്രീ പറയുന്നു. നല്ല സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നില്‍ക്കുമ്പോള്‍ കല്യാണം കഴിക്കാന്‍ തോന്നാറുണ്ട്, പക്ഷേ അത് മാറിയാല്‍ ആ ആഗ്രഹവും മാറും എന്നാണ് അനുശ്രീ പറഞ്ഞത്.(image credits: instagram-anusree)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്