Posture Reveals Personality: കൈ പിന്നിൽ കെട്ടിയാണോ നടത്തം? എങ്കിൽ ഈ സ്വഭാവക്കാരായിരിക്കും നിങ്ങള്‍
Body Posture Personality: ഒരാൾ നടക്കുന്ന രീതി വച്ചുതന്നെ ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അറിയാൻ കഴിയുമെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്.

നമ്മൾ ഓരോരുത്തരും തനതായ വ്യക്തിത്വം ഉള്ളവരാണ്. നിങ്ങളെ നിങ്ങളാക്കുന്നതെന്താണോ അതിനെയാണ് വ്യക്തിത്വം എന്ന് പറയുന്നത്. ഇതിൽ ഉൾപ്പെടുന്നതാണ് നിങ്ങളുടെ ചിന്തയും പെരുമാറ്റവും വികാരവുമെല്ലാം. പലപ്പോഴും ഒരാളുടെ പെരുമാറ്റമാണ് അയാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നത്. (Image Credits: Pexels)

ഒരാൾ നടക്കുന്ന രീതി വച്ചുതന്നെ ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അറിയാൻ കഴിയുമെന്നാണ് മനഃശാസ്ത്രത്തില്‍ പറയുന്നത്. 'സേതുരാമയ്യർ സിബിഐ' എന്ന ചിത്രത്തിൽ കൈ പിന്നിൽ കെട്ടിയുള്ള മമ്മൂട്ടിയുടെ നടത്തം വളരെ പ്രശസ്തമാണ്. പല ഉദ്യോഗസ്ഥരും ഇത്തരത്തിൽ നടക്കുന്നത് കാണാറുണ്ട്. (Image Credits: Pexels)

ഇത് നിങ്ങളുടെ സ്വഭാവത്തെയാണ് പ്രതിനിതീകരിക്കുന്നതെന്ന് അറിയാമോ? ഈ രീതിയിലുള്ള നടത്തം ആത്മവിശ്വാസത്തിന്റെയും അധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. (Image Credits: Pexels)

ഇവർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും വില കല്പിക്കുന്നവരല്ല. സ്വന്തം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കും. എപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവർ. ഇവർക്ക് ആത്മനിയന്ത്രണം ഉണ്ടാകുമെന്നും മനഃശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു. (Image Credits: Pexels)

കൈകൾ പിന്നിൽ കെട്ടി നടക്കുന്നവർ എന്നും ചിന്തകളിൽ മുഴുകിയിരിക്കുന്നവരായിരിക്കും. അവർ, ഏകാഗ്രത, ആത്മപരിശോധന തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. (Image Credits: Pexels)