Pooja Room Vastu: പൂജാമുറി സ്റ്റെയർ കേസിന് താഴെ സ്ഥാപിക്കാമോ? അറിഞ്ഞിരിക്കേണ്ടത്
How to Place Pooja Room in Home : വാസ്തു അൽപ്പം ശ്രദ്ധിക്കേണ്ട സംഗതിയാണ്, എല്ലാം എളുപ്പത്തിൽ ചെയ്യുന്ന പോലെ വീട് പണിയുമ്പോൾ തട്ടിക്കൂട്ടലുകൾ പറ്റില്ല, അങ്ങിനെയൊന്നാണ് വീട്ടിലെ പൂജാമുറി സ്ഥാപിക്കൽ

വാസ്തു പ്രകാരം വീട്ടിലെ പൂജാമുറി എവിടെ വേണം? പുതിയ വീട് പണിയുമ്പോൾ, പടിക്കെട്ടിനടിയിൽ സ്ഥലമുണ്ടെങ്കിൽ ചിലരവിടെ പൂജാമുറി സ്ഥാപിക്കാറുണ്ട്. ഇത് നല്ലതാണോ എന്ന് നോക്കാം.

വീടിനുള്ളിൽ പടിക്കെട്ടിനടിയിൽ പൂജാമുറി പാടില്ലെന്ന് വാസ്തു വിദഗ്ധർ പറയുന്നു. ഇത് വീടിന് വളരെ അശുഭകരമാണ്. എന്തുകൊണ്ട്? ഇതിനുള്ള പ്രധാന കാരണം നമ്മൾ വീടിനുള്ളിലെ പടികൾ കയറുന്നതാണെങ്കിലും ഫലത്തിൽ പൂജാമുറിക്ക് മുകളിൽ ചവിട്ടി കയറും പോലെയാണ്

ഇത് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് പൂജാമുറി ഒരിക്കലും പടിക്കെട്ടുകള്‍ക്ക് താഴെയാകരുതെന്ന് വാസ്തുവിദ്യാ വിദഗ്ധര്‍ പറയുന്നത്.

ഇത് കുടുംബ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് വാസ്തു ദോഷങ്ങൾക്കും കാരണമാകും. ഇത് കുടുംബാംഗങ്ങളുടെ വിജയത്തിന് തടസ്സമാകാം, കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വാസ്തു വിദഗ്ധർ പറയുന്നു

പടിക്കെട്ടിനടിയിൽ പൂജാമുറി വന്നാൽ അത് പൊളിച്ചുമാറ്റി വീടിൻ്റെ കിഴക്ക് ദിശയിൽ സ്ഥാപിക്കുന്നതാണ് നല്ലത്.

ഈ വിവരങ്ങൾ ഇന്റർനെറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല