AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ICC T20 World Cup: ടി20 ലോകകപ്പില്‍ 32 ടീമുകള്‍? വമ്പന്‍ നീക്കവുമായി ഐസിസി

ICC considering expansion of T20 World Cup: ടി20 ലോകകപ്പില്‍ 32 ടീമുകളെ ഉള്‍പ്പെടുത്താന്‍ ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ബോര്‍ഡ് യോഗത്തിലാണ് ടൂര്‍ണമെന്റ് വിപുലീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആറ് അംഗ വർക്കിംഗ് കമ്മിറ്റിയെ നിയോഗിച്ചു

Jayadevan AM
Jayadevan AM | Updated On: 20 Jul 2025 | 04:26 PM
2028ലെ ടി20 ലോകകപ്പില്‍ 32 ടീമുകളെ ഉള്‍പ്പെടുത്താന്‍ ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂരില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ടൂര്‍ണമെന്റ് വിപുലീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തത് (ചിത്രങ്ങളില്‍ കഴിഞ്ഞ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം, Image Credits: PTI)

1 / 5
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ന്യൂസിലാൻഡിന്റെ റോജർ ടൊസേയുടെ നേതൃത്വത്തിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ആറ് അംഗ വർക്കിംഗ് കമ്മിറ്റിയെ നിയോഗിച്ചു. പ്രധാന ടൂര്‍ണമെന്റുകളുടെ അവലോകനവും ഈ സമിതി നടത്തും (Image Credits: PTI)

2 / 5
ഈ സമിതിയുടെ ശുപാര്‍ശപ്രകാരമാകും 2028ലെ ടി20 ലോകകപ്പ് വിപുലീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഐസിസി അന്തിമ തീരുമാനമെടുക്കുക. അംഗീകാരം ലഭിച്ചാല്‍ ക്രിക്കറ്റില്‍ അത് ചരിത്രപരമായ തീരുമാനമാകും (Image Credits: PTI)

3 / 5
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി20 ലോകകപ്പിന് ഇറ്റലി യോഗ്യത നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് വിവരം. ക്രിക്കറ്റിനെ ആഗോള തലത്തില്‍ പ്രശസ്തമാക്കുകയാണ് ഐസിസിയുടെ ലക്ഷ്യം (Image Credits: PTI)

4 / 5
2026 ലെ ടി20 ലോകകപ്പിൽ 20 ടീമുകൾ പങ്കെടുക്കും. 2028ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായാണ് നടക്കുന്നത് (Image Credits: PTI)

5 / 5