Gold Ring: കുളിക്കാന്‍ പോകുമ്പോള്‍ മോതിരം അഴിച്ച് വെക്കണോ? ഇതറിയൂ
Gold Jewelry Care: നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളുടെയും വിരലുകളില്‍ ഒരു സ്വര്‍ണ മോതിരമെങ്കിലും ഉണ്ടാകും. മോതിരം, ചെയിന്‍ പോലുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാകും കുളിക്കുന്നതും. എന്നാല്‍ ഇത് ആഭരണങ്ങള്‍ക്ക് നല്ലതാണോ?

സ്വര്‍ണത്തിന് അല്‍പം വില കൂടുതലാണെങ്കിലും ആര്‍ക്കും അതിനോടുള്ള താത്പര്യം കുറഞ്ഞിട്ടില്ല. വില കൂടുമ്പോള്‍ സ്വര്‍ണം വാങ്ങുന്ന രീതിയില്‍ അല്‍പം മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം. പലരും പല വിധത്തിലാണ് സ്വര്‍ണം ഉപയോഗിക്കുന്നത്. ചിലര്‍ക്ക് സ്വര്‍ണം ആര്‍ഭാടത്തിന്റെ ഭാഗമാകുമ്പോള്‍ ചിലര്‍ക്കത് വെറും ആഭരണം മാത്രമാണ്. (Image Credits: Getty Images)

നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളുടെയും വിരലുകളില്‍ ഒരു സ്വര്‍ണ മോതിരമെങ്കിലും ഉണ്ടാകും. മോതിരം, ചെയിന്‍ പോലുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാകും കുളിക്കുന്നതും. എന്നാല്‍ ഇത് ആഭരണങ്ങള്‍ക്ക് നല്ലതാണോ?

എന്നാല്‍ വെള്ളത്തിന് സ്വര്‍ണത്തില്‍ സ്വാധീനമില്ല. ഓക്‌സിജനുമായും പ്രതിപ്രവര്‍ത്തിക്കുന്നില്ല. ശുദ്ധമായ സ്വര്‍ണത്തിന്റെ നിറം മാറുകയോ തിളക്കം കുറയുകയോ ചെയ്യുന്നില്ല. എന്നാല്‍ ഇവിടെ വെള്ളവും സ്വര്‍ണവും ശുദ്ധമായിരിക്കണം.

നിങ്ങള്‍ ധരിക്കുന്ന ആഭരണത്തില്‍ 22 കാരറ്റ് സ്വര്‍ണവും വെള്ളത്തില്‍ ഉപ്പും ക്ലോറിനുമുണ്ടെങ്കില്‍ പ്രശ്‌നമാണ്. ഇവ രണ്ടും സ്വര്‍ണത്തെ ബാധിക്കും. സ്വര്‍ണത്തില്‍ സ്വാഭാവികമായും മറ്റ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു. വെള്ളം ഈ ലോഹങ്ങളെ ബാധിക്കും. ഈ ലോഹങ്ങളുമായുള്ള വെള്ളത്തിന്റെ സമ്പര്‍ക്കം ആഭരണത്തിന്റെ തിളക്കം കുറയ്ക്കും.

അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ കുളത്തിലോ കടലിലോ കുളിക്കുകയാണെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കാം. സ്വര്‍ണം ധരിച്ച് കുളിക്കുകയാണെങ്കില്‍ ആഭരണം നന്നായി ഉണക്കുക. അമിത ഈര്‍പ്പം ആഭരണത്തെ മോശമാക്കും.