AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമുള്ളത് ഇവരുടെ പക്കല്‍

Who Owns Most Gold In India: സ്വര്‍ണത്തിന്റെ വിലകുതിപ്പ് തെല്ലൊന്നുമല്ല എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. ആഭരണമായി ധരിക്കാനല്ലെങ്കില്‍ പോലും സ്വര്‍ണത്തെ പലരും മികച്ചൊരു നിക്ഷേപമായി കണക്കാക്കുന്നു. അതിനാല്‍ സ്വര്‍ണത്തില്‍ വിവിധ രീതികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ തന്നെ വര്‍ധിച്ചിട്ടുണ്ട്.

shiji-mk
Shiji M K | Published: 08 Aug 2025 07:44 AM
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ആരുടെ പക്കലാണുള്ളതെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും പറയാനുള്ള ഉത്തരം അംബാനി അല്ലെങ്കില്‍ അദാനി എന്നായിരിക്കും. എന്നാല്‍ അവര്‍ക്കൊന്നും ഒരു വര്‍ഷത്തില്‍ 5,75,000 കിലോ സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്. ഇവരേക്കാള്‍ ഉപരി സ്വര്‍ണം കൈവശം വെച്ചിരിക്കുന്നത് മറ്റൊരാളാണ്. (Image Credits: PTI)

1 / 5
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, അതേ സാക്ഷാല്‍ ആര്‍ബിഐയുടെ കയ്യിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 57.5 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഇതിന്റെ ശേഖരത്തിലേക്ക് ചേര്‍ത്തത്. 2025 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 879.58 മെട്രിക് ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐയുടെ ശേഖരത്തിലുള്ളത്.

2 / 5
ഈ സ്വര്‍ണത്തെ കൃത്യമായി തരംതിരിച്ചാണ് ആര്‍ബിഐ പരിപാലിക്കുന്നത്. ഇതില്‍ 311.38 ടണ്‍ സ്വര്‍ണം ഇഷ്യു വകുപ്പിന്റെ ആസ്തിയായും 568.20 ടണ്‍ ബാങ്കിങ് വകുപ്പിന്റെ ആസ്തിയായും വകയിരുത്തിയിരിക്കുന്നു.

3 / 5
സ്വര്‍ണമൊരു സുരക്ഷിത നിക്ഷേപമായതിനാല്‍ തന്നെ ഒട്ടുമിക്ക രാജ്യങ്ങളും അത് വാങ്ങിക്കൂട്ടുന്നു. കറന്‍സി ഏറ്റക്കുറച്ചിലിനെ നേരിടാനും, വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കാനുമാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങിക്കുന്നത്.

4 / 5
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായാണ് ഇത് വാങ്ങിക്കുന്നതെന്ന് പറയാം. സാമ്പത്തിക അസ്ഥിരതയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ ഇതുവഴി കുറയ്ക്കാന്‍ സാധിക്കുന്നു.

5 / 5