Athulya Chandra : മമ്മൂട്ടിയുടെ ഭാര്യയായി തുടങ്ങി, ഏറ്റവും അവസാന പ്രണവിനൊപ്പം; ഇപ്പോൾ കേസിലും പെട്ടു, ആരാണ് നടി അതുല്യ ചന്ദ്ര? | Who Is Actress Athulya Chandra Acted Along With Mammootty And Pranav Mohanlal Got Arrested Attacking A Doctor In Kochi Malayalam news - Malayalam Tv9

Athulya Chandra : മമ്മൂട്ടിയുടെ ഭാര്യയായി തുടങ്ങി, ഏറ്റവും അവസാന പ്രണവിനൊപ്പം; ഇപ്പോൾ കേസിലും പെട്ടു, ആരാണ് നടി അതുല്യ ചന്ദ്ര?

Updated On: 

05 Nov 2026 | 10:56 PM

Who Is Malayalam Actress Athulya Chandra Got Arrested Luring And Assualting A Doctor : നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പള്ളിയും ഉൾപ്പെടെ 12 പേർക്കെതിരെയാണ് ഡോക്ടറെ മർദ്ദിച്ചെന്ന് പേരിൽ പോലീസ് കേസെടുത്തിരിക്കുന്നത്. മോഡലിങ് രംഗത്ത് നിന്നാണ് അതുല്യ ചന്ദ്ര സിനിമയിലേക്ക് എത്തുന്നത്

1 / 6
ഡോക്ടറെ ആക്രമിച്ച് മൂന്ന് ലക്ഷം രൂപ വില വരുന്ന രണ്ട് ഫോൺ തട്ടിയ കേസിൽ യുവനടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പള്ളിയെയും കൊച്ചി കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കെന്ന പേരിൽ ഡോക്ടറെ അപ്പാർട്ട്മെൻ്റിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചുയെന്നാണ് പരാതി. നടനും നടിയും ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. (Image Credit Source : Athulya Chandra Instagram)

2 / 6
കേസിൽ മൂന്നാം പ്രതിയാണ് അതുല്യ ചന്ദ്ര. മോഡലിങ് രംഗത്ത് നിന്നുമാണ് അതുല്യ സിനിമയിലേക്കെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളിൽ അതുല്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

3 / 6
തുടർന്ന് 2019ലാണ് അതുല്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി, രമേശ് പിഷാരടി ഒരുക്കിയ ഗാനഗന്ധർവൻ സിനിമയിലൂടെയായിരുന്നു അതുല്യയുടെ അരങ്ങേറ്റം. ചിത്രത്തിൽ ഒരു തട്ടിപ്പിന് വേണ്ടി മമ്മൂട്ടിയെ വിവാഹം ചെയ്യുന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിട്ടുള്ളത്. ഒരു വില്ലൻ പരിവേഷത്തിലുള്ള കഥാപാത്രമായിരുന്നു അതുല്യയുടേത്

4 / 6
ശേഷം കന്നഡ ചിത്രം മതു വഡലറ, ആസിഫ് അലി ചിത്രം ഇന്നലെ വരെ, തമിഴ് ചിത്രം ഗുളു ഗുളു എന്നിവയിൽ അതുല്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

5 / 6
കഴിഞ്ഞ വർഷം ഇറങ്ങിയ പ്രണവ് മോഹൻലാലിൻ്റെ ഡീയസ് ഇറെയിലും ഒരു ശ്രദ്ധേയമായ വേഷം അതുല്യ ചെയ്തിരുന്നു. ഈ വർഷം ഇറങ്ങിയ റോഷൻ മാത്യു ഉയിരിലും അതുല്യ വേഷം ചെയ്തിരുന്നു.

6 / 6
മുംബൈയിലായിരുന്നു അതുല്യ ജനിച്ചതും വളർന്നതും. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തിയ നടി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നതിനിടെയാണ് നിയമ കുരുക്കിൽ പെടുന്നത്.

Loading...
Unable to load recommendations.
Follow Us
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
ദീപാവലിക്ക് ശേഷം ത്രിഗ്രഹയോഗം! ആർക്കൊക്കെ നേട്ടം
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: റെഡിമി ടർബോ 5 ഡീൽ
കോടികളുടെ അധിപതി! സിആര്‍7-ന്റെ ആസ്തി
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി