ഫോട്ടോഗ്രാഫർ, കോടികളുടെ ബിസിനസ്; പ്രിയങ്ക ഗാന്ധിയുടെ ഭാവി മരുമകൾ ചില്ലറക്കാരിയല്ല! | Who Is Aviva Baig, Delhi Woman, Photographer To Marry Priyanka Gandhi's Son Raihan Vadra, Know her Family, Education and Career Malayalam news - Malayalam Tv9

Aviva Baig: ഫോട്ടോഗ്രാഫർ, കോടികളുടെ ബിസിനസ്; പ്രിയങ്ക ഗാന്ധിയുടെ ഭാവി മരുമകൾ ചില്ലറക്കാരിയല്ല!

Published: 

03 Jan 2026 | 10:26 AM

Who Is Aviva Baig: ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഡിസംബർ 29ന് രാജസ്ഥാനിലെ രൺതംബോറിൽ നടന്ന ചടങ്ങിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തപ്പെട്ടത്. വിവാഹം ഉടനുണ്ടാകുമെന്നാണ് വിവരം.

1 / 5പ്രിയങ്ക ​ഗാന്ധിയുടെ മകൻ റേഹാൻ വാദ്രയും അവിവ ബൈ​ഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഡിസംബർ 29ന്  രാജസ്ഥാനിലെ രൺതംബോറിൽ നടന്ന ചടങ്ങിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തപ്പെട്ടത്. വിവാഹം ഉടനുണ്ടാകുമെന്നാണ് വിവരം.

പ്രിയങ്ക ​ഗാന്ധിയുടെ മകൻ റേഹാൻ വാദ്രയും അവിവ ബൈ​ഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഡിസംബർ 29ന് രാജസ്ഥാനിലെ രൺതംബോറിൽ നടന്ന ചടങ്ങിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തപ്പെട്ടത്. വിവാഹം ഉടനുണ്ടാകുമെന്നാണ് വിവരം.

2 / 5

വിവാഹനിശ്ചയ വാർത്തകൾ പുറത്ത് വന്നതോടെ ആരാണ് പ്രിയങ്ക ​ഗാന്ധിയുടെ ഭാവി മരുമകളെന്ന് തിരയുകയാണ് ജനങ്ങൾ. തന്റെ കളികൂട്ടുകാരിയെ തന്നെയാണ് റേഹാൻ ജീവിതപങ്കാളിയാക്കുന്നത്. ഡൽഹി സ്വദേശിയായഅവിവ ബൈ​ഗ് ഇന്റീരിയർ ഡിസൈനർ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ് എന്നീ നിലകളിൽ അറിയപ്പെടുന്നു.

3 / 5

ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, തുടർന്ന് ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദം നേടിയിട്ടുണ്ട് അവിവ. നിലവിൽ 'അറ്റലിയർ 11' എന്ന ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെയും പ്രൊഡക്ഷൻ കമ്പനിയുടെയും സഹസ്ഥാപകയാണ്.

4 / 5

അവിവയുടെ പിതാവ്, ഇമ്രാൻ ബെയ്​ഗ് ഡൽഹിയിലെ പ്രമുഖ ബിസിനസുകാരനാണ്. അന്താരാഷ്ട്ര ബിസിനസിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയായ ഇമേജിം​ഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് അദ്ദേഹം. കൂടാതെ, മറ്റ് നിരവധി ബിസിനസുകളും കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിവരം.

5 / 5

അവീവയുടെ അമ്മ നന്ദിത ബെയ്​ഗ് അറിയപ്പെടുന്ന ഇന്റീരിയർ ഡിസൈനറാണ്. യൂത്ത് റീച്ചിന്റെ സഹസ്ഥാപകയായ നന്ദിത ഡൽഹിയിലെ കോൺ​ഗ്രസ് പാർട്ടി ആസ്ഥാനമായ ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈനിലും സഹകരിച്ചിട്ടുണ്ട്. (Image Credit: Instagram)

വനിതാ പ്രീമിയർ ലീഗ് ടീമുകളെപ്പറ്റി വിശദമായി
ഇഡ്ഡലി മാവ് പുളിച്ച് പൊങ്ങുന്നില്ല... വിഷമിക്കാതെ പരിഹാരമുണ്ട്
ഉറക്കം നന്നാക്കാനുള്ള ചില സിമ്പിൾ ട്രിക്ക്സ്
ജനനായകനിൽ വിജയ് വാങ്ങുന്ന പ്രതിഫലം...
ഷോക്കേറ്റ് വീണ കുരങ്ങന് സിപിആർ നൽകുന്നത് കണ്ടോ
ആഹാ, രണ്ടു പേരുമുണ്ടല്ലോ ! കരിമ്പുലിക്ക് കൂട്ടായി എത്തിയ പുള്ളിപ്പുലി
അമേരിക്ക തെമ്മാടിത്ത രാഷ്ട്രം
ഇനി വന്ദേ ഭാരത് സ്ലീപ്പര്‍ കണ്ടിട്ടില്ലെന്ന് പറയരുത്; ഇത് കണ്ടോ? കിടിലമല്ലേ?