കാര്യവട്ടത്ത് അരങ്ങേറ്റം; ഇത് ഹാര്‍ദ്ദിക്കിന്റെ പകരക്കാരനോ? ആരാണ് നമന്‍ ധീര്‍? | Who is Naman Dhir: Meet India's newest debutand named in playing XI vs West Indies in Karyavattom ODI Malayalam news - Malayalam Tv9

Naman Dhir: കാര്യവട്ടത്ത് അരങ്ങേറ്റം; ഇത് ഹാര്‍ദ്ദിക്കിന്റെ പകരക്കാരനോ? ആരാണ് നമന്‍ ധീര്‍?

Published: 

27 Sep 2026 | 03:34 PM

Naman Dhir profile: നമാന്‍ ധീര്‍ ഐപിഎല്‍ ആരാധകര്‍ക്ക് സുപരിചിതനാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനുള്ള അവസരം സമ്മാനിച്ചത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൽ നിന്ന് നമൻ തന്റെ ഇന്ത്യൻ ക്യാപ് ഏറ്റുവാങ്ങി. 14 ലിസ്റ്റ് എ മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.

1 / 5
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പുറത്തുവന്നപ്പോള്‍ എല്ലാവരുടെയും കണ്ണുടക്കിയത് ഒരു പേരിലാണ്. പഞ്ചാബ് താരം നമാന്‍ ധിറായിരുന്നു പ്ലേയിങ് ഇലവനിലെ സര്‍പ്രൈസ്. മുംബൈ ഇന്ത്യന്‍സ് താരമായ നമാന്‍ ധീര്‍ ഐപിഎല്‍ ആരാധകര്‍ക്ക് സുപരിചിതനാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനുള്ള അവസരം സമ്മാനിച്ചത് (Image Credit Source: Indian Cricket Team Facebook).

2 / 5
ടോസിന് മുൻപായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൽ നിന്ന് നമൻ തന്റെ ഇന്ത്യൻ ക്യാപ് ഏറ്റുവാങ്ങി. 14 ലിസ്റ്റ് എ മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 11 ഇന്നിങ്‌സുകളില്‍ നിന്നായി 351 റണ്‍സുകള്‍ നേടി. പാര്‍ട്ട് ടൈം ബൗളര്‍ കൂടിയായ താരം ഏഴു വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

3 / 5
97 റണ്‍സാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 2024 മുതല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന താരം ഫിനിഷര്‍ റോളിലും, മധ്യനിരയിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. മുംബൈ ഇന്ത്യന്‍സിനായി ഇതുവരെ 37 മത്സരങ്ങളില്‍ നിന്ന് 710 റണ്‍സ് നേടി. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 318 റണ്‍സ് അടിച്ചുകൂട്ടി.

4 / 5
അടുത്തിടെ സമാപിച്ച ഷേര്‍-ഇ-പഞ്ചാബ് ലീഗില്‍ താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. അമൃത്സര്‍ സൂര്‍മാസിനു വേണ്ടി 10 മത്സരങ്ങളില്‍ നിന്ന് 655 റണ്‍സ് അടിച്ചുകൂട്ടി. 64 പന്തില്‍ നിന്ന് 173 റണ്‍സടിച്ച വെടിക്കെട്ട് ബാറ്റിങ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പരിക്ക് മൂലം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിലില്ലാത്തതും, നിതീഷ് കുമാര്‍ റെഡ്ഡിക്ക് മുഴുവന്‍ ഓവറുകളും എറിയാന്‍ സാധിക്കാത്ത സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഓള്‍ റൗണ്ടറെ പ്ലേയിങ് ഇലവനില്‍ വേണ്ടിയിരുന്നു. ഇതാണ് കാര്യവട്ടം ഏകദിനത്തില്‍ താരത്തിന്റെ അരങ്ങേറ്റത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.

5 / 5
പ്ലേയിങ് ഇലവനില്‍ താന്‍ ഉള്‍പ്പെട്ടത് 10 മിനിറ്റോളം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് താരം പറഞ്ഞു. അതൊരു വേറിട്ട അനുഭൂതിയായിരുന്നു. ആദ്യം അച്ഛനെയാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ഇത് സ്വപ്‌ന  സാക്ഷാത്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ