5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rapper Hanumankind : ലോകം തിരയുന്ന മരണക്കിണറിലെ ആ ഇംഗ്ലീഷ് റാപ്പർ മലയാളിയാണ്; ആരാണ് ഹനുമാൻകൈൻഡ്

Malayalee Rapper Hanumankind Big Dawgs : ബിഗ് ഡോഗ്സ് എന്ന റാപ്പ് ഗാനത്തിലൂടെയാണ് ഹനുമാൻകൈൻഡ് ആഗോളതലത്തിൽ പോലും ശ്രദ്ധേയമായത്. സർക്കസ് കൂടാരങ്ങളിൽ മരണക്കിണറിൻ്റെ പശ്ചാത്തലത്തിലാണ് ബിഗ് ഡോഗ്സ് ചിത്രീകരിച്ചിരിക്കുന്നത്.

jenish-thomas
Jenish Thomas | Updated On: 06 Aug 2024 17:41 PM
യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുന്ന ഏറ്റവും പുതിയ ഇംഗ്ലീഷ് റാപ്പ് ഗാനമാണ് ബിഗ് ഡോഗ്സ് (Big Dawgs). ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ റാപ്പ് ഗാനത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് മലയാളി റാപ്പർ ഹനുമാൻകൈൻഡാണ്. (Image Courtesy : Hanumankind Instagram)

1 / 7
സൂരജ് ചെറുകാട്ട് എന്നാണ് ഹനുമാൻകൈൻഡിൻ്റെ യഥാർഥ പേര്.മലപ്പുറം സ്വദേശിയാണ്. മലയാളിയാണെങ്കിലും സൂരജ് വളർന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലാണ്. പ്രാഥമിക വിദ്യാഭ്യാസം അമേരിക്കയിൽ നിന്നും നേടിയതിന് ശേഷം സൂരജ് തൻ്റെ ബിരുദത്തിനായി കോയമ്പത്തൂരിലേക്കെത്തി. പിഎസ്ജി കോളേജിൽ നിന്നും ബിരുദവും ബംഗളൂരിവിൽ ബിരുദാനന്തര ബിരുദം നേടിയ സൂരജ് ജോലിക്കും പ്രവേശിച്ചു. (Image Courtesy : Hanumankind Instagram)

2 / 7
ജോലിയിൽ പ്രവേശിച്ചെങ്കിലും സൂരജ് തൻ്റെ റാപ്പ് സംഗീത മേഖലയെ വിടാൻ തയ്യാറായില്ല. പിന്നീട് ബെംഗളൂരു അസ്ഥാനമാക്കി ചെറിയ പരിപാടികളിൽ ഫ്രീ സ്റ്റൈൽ റാപ്പുകൾ സൂരജ് അവതരിപ്പിച്ചു. റാപ്പ് സംഗീതത്തിൽ കൂടുതൽ ശ്രദ്ധ നൽകി ഹനുമാൻകൈൻഡ് പേരും സൂരജ് സ്വീകരിച്ചു. (Image Courtesy : Hanumankind Instagram)

3 / 7
പതിവ് റാപ്പ് ശൈലി വിട്ട് കുറച്ചുകൂടി ഡേസി (ലോക്കൽ ഫ്ലേവർ) ആയതോടെയാണ് ഹനുമാൻകൈൻഡിൻ്റെ ബാഡ് ഡോഗ്സ് ശ്രദ്ധേയമായത്. ബ്രസീലിയൻ സ്റ്റൈലിൽ അർധ നഗ്നനായി  വൻ സ്റ്റണ്ടുകളുടെ പശ്ചാത്തലത്തിലാണ് ബാഡ് ഡോഗ്സ് ചിത്രീകരിച്ചിരിക്കുന്നത്. (Image Courtesy : Hanumankind Instagram)

4 / 7
ഹനുമാൻകൈൻഡിൻ്റെ സുഹൃത്ത് ബിജോയി ഷെട്ടിയാണ് ബാഡ് ഡോഗ്സിൻ്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പൊന്നാനിയിൽ വെച്ചാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ആൽബത്തിന് പിന്നിൽ ഒട്ടുമിക്ക് പേരും മലയാളികളാണ്. (Image Courtesy : Hanumankind Instagram)

5 / 7
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ, അമേരിക്കൻ റാപ്പർ പ്രോജെക്ട് റാറ്റ്, ബോളിവുഡ് താരം രാഘവ് ജുയൽ തുടങ്ങിയ നിരവധി പേരാണ് ഗാനത്തിന് ആശംസകൾ അറിയിച്ചിട്ടുള്ളത്. ഇതിനോടകം ഈ റാപ്പ് ഗാനം യുട്യൂബിൽ 20 മില്യണിൽ (രണ്ട് കോടി) അധികം പേർ കണ്ടു കഴിഞ്ഞു. (Image Courtesy : Hanumankind Instagram)

6 / 7
റഷ് അവർ, ഷെങ്കിസ്, ബീയർ ആൻഡ് ബിരിയാണി, കളരി തുടങ്ങിയവയാണ് ഹനുമാൻകൈൻഡിൻ്റെ പ്രമുഖമായ റാപ്പുകൾ. ആവേശം സിനിമയിൽ ഒരു സുശിൻ ശ്യാം ഒരുക്കിയ ഗാനവും ഹനുമാൻകൈൻഡ് ആലപിച്ചിട്ടുണ്ട്. ആഷിഖ് അബു ഒരുക്കുന്ന റൈഫിൾ ക്ലബ് സിനിമയിൽ അഭിനയിക്കുന്നുണ്ട്. (Image Courtesy : Hanumankind Instagram)

7 / 7
Follow Us
Latest Stories