Tomato Price: തക്കാളിയ്ക്ക് മലയാളിയോടാ പ്രേമം; വേറെ എവിടെയും ഇത്ര വിലയില്ല, കാരണമറിയാമോ?
Tomato Price Comparison Kerala vs Karnataka: കാലാവസ്ഥയിലെ മാറ്റവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് തക്കാളി വില്‍ ഉയരുന്നതിന് കാരണമായത്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തക്കാളി എത്തുന്നത്.

കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് ചുവന്ന വമ്പന്‍, അതെ നമ്മുടെ തക്കാളി അങ്ങനെ മുകളിലേക്ക് ഉയരുകയാണ്. 10 ഉം 15 ഉം രൂപ വിലയുണ്ടായിരുന്ന തക്കാളി ഇന്ന് അത്ര നിസാരക്കാരനല്ല, 1 കിലോ വാങ്ങിക്കണമെങ്കില്‍ 100 ന്റെ നല്ലൊരു നോട്ട് അങ്ങ് എടുത്ത് കൊടുക്കണം. തക്കാളിവില കണ്ട് മലയാളി ഞെട്ടി, ആ ഞെട്ടല്‍ പെട്ടൊന്നും മാറില്ലെന്ന സൂചന വ്യാപാരികളും നല്‍കുന്നുണ്ട്. (Image Credits: Getty and PTI)

കാലാവസ്ഥയിലെ മാറ്റവും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് തക്കാളി വില്‍ ഉയരുന്നതിന് കാരണമായത്. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തക്കാളി എത്തുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ തുടര്‍ച്ചയായി ലഭിച്ച മഴ തക്കാളി കൃഷി നശിക്കാന്‍ ഇടയാക്കി. ഇതോടെ കേരളത്തിലേക്കുള്ള തക്കാളിയുടെ വരവും കുറഞ്ഞു വിലയും വര്‍ധിച്ചു.

കേരളത്തില്‍ നിലവില്‍ 100 നടുത്തും 100 ന് മുകളിലുമാണ് ഒരു കിലോ തക്കാളിയുടെ വില. എന്നാല്‍ ഇനിയും മുകളിലേക്ക് ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കേരളത്തില്‍ മാത്രമാണോ തക്കാളിയ്ക്ക് ഇത്രയേറെ വിലക്കയറ്റം സംഭവിക്കുന്നത്?

ഡല്‍ഹിയില്‍ 80 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില, ബെംഗളൂരുവില്‍ 90 രൂപ വരെ വിലയുണ്ട്, മുംബൈയില്‍ 60 രൂപയേ ഉള്ളൂ, കൊല്‍ക്കത്തയില്‍ 70 രൂപയോളം വിലയുണ്ട്. തമിഴ്‌നാട്ടില്‍ 60 രൂപയാണ് നിലവില്‍ ഒരു കിലോ തക്കാളിയ്ക്ക്.

അതായത്, ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ തന്നെയാണ് നിലവില്‍ തക്കാളിയുടെ വില കൂടുതലുള്ളത്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുന്ന മലയാളികള്‍ക്ക് 100 ന് മുകളില്‍ കൊടുത്താല്‍ മാത്രമേ വരും ദിവസങ്ങളിലും ഒരു കിലോ തക്കാളി സ്വന്തമാക്കാന്‍ സാധിക്കൂ. ശബരിമല മണ്ഡലകാലവും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില വര്‍ധിക്കുന്നതിന് കാരണമായി.