രാത്രിയിൽ മൂത്രശങ്ക കൂടുന്നുണ്ടോ? കാരണം ഇതാണ് | Why Do You Feel the Urge to Urinate Frequently at Night, Causes Explained Malayalam news - Malayalam Tv9

Nighttime Urination Reasons: രാത്രിയിൽ മൂത്രശങ്ക കൂടുന്നുണ്ടോ? കാരണം ഇതാണ്

Published: 

11 Sep 2025 13:47 PM

Frequent Urination at Night: രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നാറുണ്ടോ? ഇത് ഒരാളുടെ ഉറക്കത്തെ തന്നെ ബാധിക്കുന്നു. മൂത്രാശയ പ്രശ്നം കൊണ്ട് മാത്രമല്ല, ചില ശീലങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, മരുന്നുകളുടെ ഉപയോഗം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം.

1 / 5രാത്രിയിൽ അമിതമായി മൂത്രമൊഴിക്കുന്ന അവസ്ഥയെ നോക്റ്റൂറിയ എന്നാണ് പറയുന്നത്. ഇത് പ്രായമായവരിലാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാലിത് പല കാരണങ്ങൾ കൊണ്ടായിരിക്കും വരുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, കഴിക്കുന്ന മരുന്നുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. (Image Credits: Freepik)

രാത്രിയിൽ അമിതമായി മൂത്രമൊഴിക്കുന്ന അവസ്ഥയെ നോക്റ്റൂറിയ എന്നാണ് പറയുന്നത്. ഇത് പ്രായമായവരിലാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാലിത് പല കാരണങ്ങൾ കൊണ്ടായിരിക്കും വരുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, കഴിക്കുന്ന മരുന്നുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. (Image Credits: Freepik)

2 / 5

രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ, പ്രമേഹത്തിനുള്ള മരുന്നുകൾ തുടങ്ങിയവ കഴിക്കുന്നവരാണെങ്കിൽ രാത്രിയിൽ മൂത്രശങ്ക ഉണ്ടാകാൻ ഇടയുണ്ട്. ഈ മരുന്നുകളെല്ലാം മൂത്രാശയത്തിന്റെ നിയന്ത്രണത്തെ ബാധിക്കും. (Image Credits: Freepik)

3 / 5

പ്രമേഹമുള്ളവർക്കും മൂത്രത്തിന്റെ ഉത്പാദനം കൂടുതലായിരിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന സമയത്ത് ശരീരം ഗ്ലൂക്കോസ് പുറന്തള്ളാൻ ശ്രമിക്കുന്നതും. ഇത് മൂത്രത്തിന്റെ അളവ് കൂട്ടുന്നു. (Image Credits: Freepik)

4 / 5

സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ അളവ് കുറയും. ഇത് മൂത്രാശയത്തിന്റെ ശേഷി കുറയ്ക്കുകയും രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ കാരണമാവുകയും ചെയ്യുന്നു. അതുപോലെ പുരുഷന്മാരിൽ പ്രായമാകുമ്പോൾ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൽ ഉണ്ടാകുന്ന മാറ്റങ്ങളും മൂത്രത്തിന്റെ ഉത്പാദനം വർധിപ്പിക്കും. (Image Credits: Freepik)

5 / 5

കാപ്പി, ചായ, മദ്യം തുടങ്ങിയവയും മൂത്രം കൂടുതൽ ഉത്പാദിപ്പിക്കാൻ കാരണമാകും. കൂടാതെ, ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. (Image Credits: Freepik)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും