AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Flight food: വിമാനത്തിലെ ഭക്ഷണത്തിനു രുചിയില്ലേ… പ്രശ്നം നാവിന്റേതാണ് മറ്റു കാരണങ്ങൾ ഇതാ…

Taste different when you are flying : വിമാനത്തിലെ ഉയർന്ന ശബ്ദവും രുചിയെ ബാധിക്കുന്നതായി കോർണൽ സർവകലാശാലയിലെ ഒരു പഠനം പറയുന്നു.

Aswathy Balachandran
Aswathy Balachandran | Published: 26 Sep 2025 | 11:49 AM
വിമാനത്തിൽ ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും രുചി കുറവായും മടുപ്പിക്കുന്നതായും തോന്നാറുണ്ടോ? ഇതിനു പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്.

1 / 5
വിമാനം 33,000 മുതൽ 42,000 അടി വരെ ഉയരത്തിൽ പറക്കുമ്പോൾ, നമ്മുടെ മസ്തിഷ്ക കോശങ്ങൾ രുചി തിരിച്ചറിയുന്നതിൽ വ്യത്യസ്തമായി പ്രതികരിക്കുന്നു. ഇത് ഭക്ഷണത്തിന് മടുപ്പുള്ള രുചി നൽകാൻ ഒരു പ്രധാന കാരണമാണ്.

2 / 5
എന്നാൽ ഉയരം മാത്രമല്ല, ഇതിനു പിന്നിൽ മറ്റ് ചില കാരണങ്ങളുമുണ്ട്. വിമാനത്തിലെ ഉയർന്ന മർദ്ദം രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുന്നു, ഇത് മണക്കാനുള്ള നമ്മുടെ കഴിവിനെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണത്തിൻ്റെ യഥാർത്ഥ രുചി തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല.

3 / 5
കൂടാതെ, വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിൽ ഉപ്പിൻ്റെ അളവ് കൂടുതലായിരിക്കും. ഇത് നിർജലീകരണത്തിന് കാരണമാവുകയും രുചി വീണ്ടും കുറയ്ക്കുകയും ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്, വിമാനത്തിൽ ഭക്ഷണം പാചകം ചെയ്യാൻ സാധിക്കാത്തതുകൊണ്ട്, ഇവയെല്ലാം മുൻകൂട്ടി പാകം ചെയ്ത്, റീഹീറ്റ് ചെയ്താണ് നൽകുന്നത്. ഇത് ഭക്ഷണത്തിലെ പോഷകങ്ങളും സ്വാഭാവിക രുചിയും നഷ്ടപ്പെടുത്തും.

4 / 5
വിമാനത്തിലെ ഉയർന്ന ശബ്ദവും രുചിയെ ബാധിക്കുന്നതായി കോർണൽ സർവകലാശാലയിലെ ഒരു പഠനം പറയുന്നു. ഇത് മധുരവും ഉമാമി (umami) രുചികളും തിരിച്ചറിയാനുള്ള നമ്മുടെ കഴിവിനെ തടസ്സപ്പെടുത്തും. ഒടുവിലായി, കാബിനിലെ വരണ്ട വായുവും ഭക്ഷണത്തിൻ്റെ രുചിയെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്.

5 / 5