ഇന്ത്യയില്‍ ഞായറാഴ്ച എങ്ങനെ അവധിയായി? എല്ലാത്തിനും കാരണം ഇദ്ദേഹമാണ്‌ | Why is Sunday a holiday in India and what is the connection between Narayan Meghaji Lokhande and this Malayalam news - Malayalam Tv9

Sunday Holiday: ഇന്ത്യയില്‍ ഞായറാഴ്ച എങ്ങനെ അവധിയായി? എല്ലാത്തിനും കാരണം ഇദ്ദേഹമാണ്‌

Updated On: 

16 Nov 2025 12:19 PM

Why Sunday is a Holiday in India: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മില്‍ തൊഴിലാളിയാണ് ഞായറാഴ്ച അവധിയ്ക്ക് പിന്നില്‍. മുംബൈയില്‍ ജോലി ചെയ്ത ഇദ്ദേഹത്തിനും ആഴ്ചയില്‍ എല്ലാ ദിവസവും വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നിരുന്നു. അദ്ദേഹം ആരാണ് എന്താണ് എന്ന് വിശദമായി അറിയാം.

1 / 5ആഴ്ചയില്‍ ആറ് ദിവസവും ജോലി ചെയ്ത്, ഞായറാഴ്ച വിശ്രമിക്കുമ്പോള്‍ കിട്ടുന്ന സുഖം, അത് മറ്റൊന്നിനും സമ്മാനിക്കാനാകില്ല. എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ ഇന്ത്യയില്‍ ഞായറാഴ്ച അവധി ലഭിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ അവധി ലഭിക്കുന്നതിന് പിന്നിലും ഒരാളുടെ പ്രയത്‌നമുണ്ട്. (Image Credits: Getty and Social Media)

ആഴ്ചയില്‍ ആറ് ദിവസവും ജോലി ചെയ്ത്, ഞായറാഴ്ച വിശ്രമിക്കുമ്പോള്‍ കിട്ടുന്ന സുഖം, അത് മറ്റൊന്നിനും സമ്മാനിക്കാനാകില്ല. എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ ഇന്ത്യയില്‍ ഞായറാഴ്ച അവധി ലഭിക്കുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇങ്ങനെ അവധി ലഭിക്കുന്നതിന് പിന്നിലും ഒരാളുടെ പ്രയത്‌നമുണ്ട്. (Image Credits: Getty and Social Media)

2 / 5

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മില്‍ തൊഴിലാളിയാണ് ഞായറാഴ്ച അവധിയ്ക്ക് പിന്നില്‍. മുംബൈയില്‍ ജോലി ചെയ്ത ഇദ്ദേഹത്തിനും ആഴ്ചയില്‍ എല്ലാ ദിവസവും വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നിരുന്നു. അദ്ദേഹം ആരാണ് എന്താണ് എന്ന് വിശദമായി അറിയാം.

3 / 5

നാരായണ്‍ മേഘാജി ലോഖണ്ഡേ ഒരു തൊഴിലാളി നേതാവായിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയില്‍ ഞായറാഴ്ച പൊതുഅവധിയായത്. 1843 മുതല്‍ തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഞായറാഴ്ചകളില്‍ അവധി നല്‍കിയിരുന്നുവെങ്കിലും, ഇന്ത്യന്‍ തൊഴിലാളികള്‍ ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ചെയ്യണമായിരുന്നു. മില്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ അവധി നല്‍കണമെന്ന് ലോഖണ്ഡേ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴ് വര്‍ഷത്തേക്ക് അദ്ദേഹത്തിന്റെ ബ്രിട്ടീഷ് ഭരണകൂടം നിരസിച്ചു. എങ്കിലും അദ്ദേഹം പിന്മാറിയില്ല.

4 / 5

രാജ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായ ലോഖണ്ഡേ പൂനയിലും പരിസരപ്രദേശങ്ങളിലും 18 സ്‌കൂളുകള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഭൂരിഭാഗവും. മില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ലോഖണ്ഡേ ബോംബെ മില്‍ ഹാന്‍ഡ്‌സ് അസോസിയേഷന്‍ സ്ഥാപിച്ചു.

5 / 5

നിരന്തരമായ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 1890ല്‍ മില്‍ തൊഴിലാളികള്‍ക്ക് ഞായറാഴ്ച അവധിയായി ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ചു. അത് പതുക്കെ മറ്റ് മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ