ഏകദിനത്തിലേക്കുള്ള രവീന്ദ്ര ജഡേജയുടെ വഴിയടഞ്ഞോ? അക്കാര്യം വെളിപ്പെടുത്തി അഗാര്‍ക്കര്‍ | Why Ravindra Jadeja was not included in the Indian squad for the ODI series against Australia Malayalam news - Malayalam Tv9

Ravindra Jadeja: ഏകദിനത്തിലേക്കുള്ള രവീന്ദ്ര ജഡേജയുടെ വഴിയടഞ്ഞോ? അക്കാര്യം വെളിപ്പെടുത്തി അഗാര്‍ക്കര്‍

Published: 

04 Oct 2025 20:35 PM

Ravindra Jadeja not included in India's squad for ODI series against Australia: ജഡേജയുടെ ഏകദിന കരിയര്‍ അസ്തമിച്ചിട്ടില്ലെന്ന സൂചനയാണ് മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ നല്‍കുന്നത്. രണ്ട് ഇടംകൈയ്യന്‍ സ്പിന്നര്‍മാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് അഗാര്‍ക്കര്‍

1 / 5ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിരവധി സര്‍പ്രൈസുകളുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതും, സഞ്ജു സാംസണ് പകരം ധ്രുവ് ജൂറലിനെ ബാക്ക് അപ്പ് കീപ്പറാക്കിയതും അപ്രതീക്ഷിതമായി. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ തഴഞ്ഞതായിരുന്നു മറ്റൊരു സര്‍പ്രൈസ് (Image Credits: PTI)

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിരവധി സര്‍പ്രൈസുകളുണ്ടായിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കിയതും, സഞ്ജു സാംസണ് പകരം ധ്രുവ് ജൂറലിനെ ബാക്ക് അപ്പ് കീപ്പറാക്കിയതും അപ്രതീക്ഷിതമായി. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ തഴഞ്ഞതായിരുന്നു മറ്റൊരു സര്‍പ്രൈസ് (Image Credits: PTI)

2 / 5

ടി20യില്‍ നിന്ന് ഇതിനകം ജഡേജ വിരമിച്ചിരുന്നു. ടെസ്റ്റില്‍ ഉജ്ജ്വല ഫോമിലുമാണ്. ഏകദിന ടീമില്‍ താരം ഉള്‍പ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ടീമില്‍ ഉള്‍പ്പെടാനാകാത്തതോടെ ഏകദിനത്തിലേക്കുള്ള ജഡേജയുടെ വഴിയടഞ്ഞോ എന്ന ചോദ്യമാണ് ഉയരുന്നത് (Image Credits:

3 / 5

എന്നാല്‍ ജഡേജയുടെ ഏകദിന കരിയര്‍ അസ്തമിച്ചിട്ടില്ലെന്ന സൂചനയാണ് മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ നല്‍കുന്നത്. രണ്ട് ഇടംകൈയ്യന്‍ സ്പിന്നര്‍മാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ജഡേജയെ ഒഴിവാക്കിയതിന്റെ കാരണവും ഇതായിരുന്നു (Image Credits:

4 / 5

ടീമിന്റെ പ്ലാനുകളില്‍ ജഡേജയുമുണ്ടെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. പക്ഷേ, സ്ഥാനങ്ങള്‍ക്കായി ചില മത്സരങ്ങളുണ്ടാകും. ചാമ്പ്യൻസ് ട്രോഫി ടീമിൽ ജഡേജ ഉണ്ടായിരുന്നുവെന്നും, അവിടെ കൂടുതല്‍ സ്പിന്നര്‍മാരെ ആവശ്യമായിരുന്നുവെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി (Image Credits:

5 / 5

അദ്ദേഹം മികച്ച താരമാണ്. മികച്ച ബൗളറും, ബാറ്ററും, ഫീല്‍ഡറുമാണ്. പക്ഷേ, ഈ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമേയുള്ളൂ. ചെറിയ പരമ്പരയാണ്. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു (Image Credits:

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും