Axar Patel: അക്‌സര്‍ പട്ടേലിനെ ഏകദിനത്തില്‍ നിന്നു ഒഴിവാക്കിയത് എന്തിന്? മുന്‍ താരത്തിന്റെ വിലയിരുത്തല്‍ ഇങ്ങനെ
India vs South Africa ODI Team: ഏകദിന പരമ്പരയില്‍ നിന്നു ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അക്‌സറിന് പകരം രവീന്ദ്ര ജഡേജ സ്‌ക്വാഡില്‍ ഇടം നേടി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നു ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അക്‌സറിന് പകരം രവീന്ദ്ര ജഡേജ സ്‌ക്വാഡില്‍ ഇടം നേടി. അതിന്റെ കാരണം ചൂണ്ടിക്കാട്ടുകയാണ് മുന്‍ താരം സാബ കരീം (Image Credits: PTI)

അക്‌സറിന് പകരം ജഡേജയെ തിരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റിയുടെ നീക്കത്തെ സാബ കരീം പിന്തുണച്ചു. ജഡേജ 'ഇന്‍സ്ട്രുമെന്റല്‍ പ്ലയര്‍' ആണെന്ന് സാബ കരീം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ സെലക്ടർമാർ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: PTI)

ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ജഡേജയാണ് അനുയോജ്യന്‍. അദ്ദേഹത്തിന്റെ കളി അവബോധം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ജഡേജയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും സാബ കരീം അഭിപ്രായപ്പെട്ടു (Image Credits: PTI)

അക്ഷർ പട്ടേൽ, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ ഒരുപാട് സ്പിന്നേഴ്‌സിനെ ഉള്‍പ്പെടുത്താനാകില്ല. അതാണ് അക്‌സറിനെ തഴഞ്ഞതെന്നും സാബ കരീം പറഞ്ഞു (Image Credits: PTI)

അക്സറിന്റെ അഭാവം വലിയ തിരിച്ചടിയാകില്ലെന്നും അദ്ദേഹം വിലയിരുത്തി. ആ റോൾ രവീന്ദ്ര ജഡേജ ചെയ്യും. ജഡേജയെ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് കെ.എൽ. രാഹുലും ഗൗതം ഗംഭീറുമാണെന്നും സാബ കരീം ചൂണ്ടിക്കാട്ടി (Image Credits: PTI)