സോഫയില്‍ ഇരുന്നുറങ്ങും, കട്ടിലില്‍ കിടന്നാല്‍ ഉറക്കമില്ല? കാരണം ഇതാണ് | Why You Fall Asleep on the Couch But Struggle in Bed Malayalam news - Malayalam Tv9

Trouble Sleeping at Night: സോഫയില്‍ ഇരുന്നുറങ്ങും, കട്ടിലില്‍ കിടന്നാല്‍ ഉറക്കമില്ല? കാരണം ഇതാണ്

Published: 

03 Sep 2025 12:10 PM

Difficulty Falling Asleep: ഇരുന്ന് ഉറങ്ങുന്ന പലർക്കും കിടന്നാൽ ഉറക്കം പോകും. ഇതിനെല്ലാം പിന്നിൽ ചില ശാരീരിക, മാനസിക, പാരിസ്ഥിതിക കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

1 / 5ടിവി കാണാൻ സോഫയിൽ ഇരിക്കുമ്പോഴേക്കും ചിലർ ഉറങ്ങിപോകുന്നത് കാണാം. എന്നാൽ, കട്ടിലിൽ പോയി കിടന്ന് ഉറങ്ങാമെന്ന് കരുതിയാൽ ഉറക്കം പോവുകയും ചെയ്യും. ഇത് മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. (Image Credits: Pexels)

ടിവി കാണാൻ സോഫയിൽ ഇരിക്കുമ്പോഴേക്കും ചിലർ ഉറങ്ങിപോകുന്നത് കാണാം. എന്നാൽ, കട്ടിലിൽ പോയി കിടന്ന് ഉറങ്ങാമെന്ന് കരുതിയാൽ ഉറക്കം പോവുകയും ചെയ്യും. ഇത് മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. (Image Credits: Pexels)

2 / 5

ഇരുന്ന് ഉറങ്ങുന്ന പലർക്കും കിടന്നാൽ ഉറക്കം പോകും. ഇതിനെല്ലാം പിന്നിൽ ചില ശാരീരിക, മാനസിക, പാരിസ്ഥിതിക കാരണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. സോഫയുടെ മൃദുലമായ ഘടന സുഖപ്രദമായ അനുഭവമാണ് നമുക്ക് നൽകുന്നത്. (Image Credits: Pexels)

3 / 5

അതുകൊണ്ട് തന്നെ, സോഫയിൽ വിശ്രമിക്കുന്ന സമയത്ത് ഉറങ്ങണം എന്ന് കരുതിയിലെങ്കിൽ പോലും അറിയാതെ ഉറങ്ങി പോകുന്നു. സോഫയുടെ മൃദുലമായ ഘടനയും ടിവിയുടെ പഞ്ചാത്തല ശബ്ദവുമൊക്കെ ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. അതേസമയം, കിടക്ക നമുക്ക് ചിലപ്പോൾ വിശ്രമം കുറഞ്ഞ ഇടമായി തോന്നിയേക്കാം. (Image Credits: Pexels)

4 / 5

മാനസിക സമ്മര്‍ദവും ഉത്കണ്ഠയുമാണ് ഇതിനുള്ള പ്രധാന കാരണം. ഉറങ്ങാനായി കിടക്കുന്ന സമയത്ത് പല ചിന്തകളും കടന്നുവരുന്നു. ഇത് ഉറക്കത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഇല്ലാതാക്കുന്നു. (Image Credits: Pexels)

5 / 5

ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നതും ടിവി കാണുന്നതുമെല്ലാം ഉറക്കം വൈകിപ്പിച്ചേക്കും. ഇത് മെലറ്റോണിൻ ഉത്പാദനം കുറയ്ക്കും. അങ്ങനെ വരുമ്പോൾ ഉറങ്ങേണ്ട സമയമാണോ അതോ ഉണർന്നിരിക്കേണ്ട സമയമാണോ എന്നതിനെ പറ്റി തലച്ചോറിൽ ആശയകുഴപ്പം ഉണ്ടാകും. (Image Credits: Pexels)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും