വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്; എവിടെ എങ്ങനെ എപ്പോൾ കാണാം? | Womens ODI World Cup 2025 Fina Today When Where And How To Watch The Match Know The Streaming Details Malayalam news - Malayalam Tv9

Womens World Cup 2025: വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്; എവിടെ എങ്ങനെ എപ്പോൾ കാണാം?

Published: 

02 Nov 2025 11:56 AM

India vs South Africa Final Streaming: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ഇന്നാണ് നടക്കുക. മത്സരം എവിടെ എങ്ങനെ എപ്പോൾ കാണാമെന്ന് നോക്കാം.

1 / 5വനിതാ ഏകദിന ലോകകപ്പിലെ കലാശക്കളി ഇന്ന്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയും ലോറ വോൾവാർട്ട് നയിക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനൽ പോരാട്ടം നടക്കുക. രണ്ട് ടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്തതിനാൽ മത്സരഫലം എന്തായാലും അത് ചരിത്രമാവും.

വനിതാ ഏകദിന ലോകകപ്പിലെ കലാശക്കളി ഇന്ന്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയും ലോറ വോൾവാർട്ട് നയിക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഫൈനൽ പോരാട്ടം നടക്കുക. രണ്ട് ടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്തതിനാൽ മത്സരഫലം എന്തായാലും അത് ചരിത്രമാവും.

2 / 5

സെമിഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിനെ തോല്പിച്ചാണ് ന്യൂസീലൻഡ് കലാശക്കളിയിലേക്ക് ടിക്കറ്റെടുത്തത്. ഇന്ത്യയാവട്ടെ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയെ ആവേശകരമായ മത്സരത്തിൽ കീഴടക്കി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

3 / 5

ഫൈനൽ പോരിന് വേദിയാവുന്നത് നവി മുംബൈയിലെ ഡോക്ടർ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ആണ് ഇന്ത്യയിൽ ലോകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

4 / 5

ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും മത്സരം തത്സമയം കാണാൻ സാധിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ സ്റ്റാർ സ്പോർട്സിലും ജിയോഹോട്ട്സ്റ്റാറിലും മത്സരത്തിൻ്റെ തത്സമയ കവറേജ് ആരംഭിക്കും.

5 / 5

ഇന്നത്തെ മത്സരത്തിന് മഴഭീഷണിയുണ്ട്. ഫൈനലിന് ഒരു റിസർവ് ദിവസമുണ്ടെങ്കിലും നാളെയുള്ള റിസർവ് ദിനത്തിലും മഴ പെയ്തേക്കാനുള്ള സാധ്യതകളുണ്ട്. മഴയിൽ കളി മുടങ്ങുകയാണെങ്കിൽ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും ഐസിസി സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും