Womens ODI World Cup 2025: ഈ വർഷം ഇതുവരെ നേടിയത് ആയിരം റൺസ്; വനിതാ ക്രിക്കറ്റിൽ എതിരാളില്ലാതെ സ്മൃതി മന്ദന
Smriti Mandhana Registers Another Record: വനിതാ ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് സ്ഥാപിച്ച് സ്മൃതി മന്ദന. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ് നേട്ടം.

വനിതാ ക്രിക്കറ്റിൽ എതിരാളികളില്ലാതെ ഇന്ത്യൻ താരം സ്മൃതി മന്ദന. കഴിഞ്ഞ കളി, ഒരു വർഷത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന റെക്കോർഡിലെത്തിയ താരം ഓസ്ട്രേലിയക്കെതിരെ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി. മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. (Image Credits- PTI)

ഒരു കലണ്ടർ വർഷത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡാണ് സ്മൃതി ഇന്ന് നേടിയത്. ഈ കളിയിൽ ഇറങ്ങുമ്പോൾ 982 റൺസാണ് സ്മൃതി ഈ വർഷം നേടിയിരുന്നത്. ഓസീസിനെതിരെ 12 റൺസ് ആയപ്പോൾ താരം റെക്കോർഡ് തികച്ചു.

സോഫി മോളിന്യൂ എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിയാണ് സ്മൃതി റെക്കോർഡിലെത്തിയത്. ഈ വർഷം 18 ഇന്നിംഗ്സുകളിൽ നിന്ന് സ്മൃതി ആയിരം റൺസ് തികച്ചു. ഓസ്ട്രേലിയുടെ ഇതിഹാസ താരം ബെലിൻഡ ക്ലാർക്കാണ് രണ്ടാം സ്ഥാനത്ത്.

1997ൽ 970 റൺസ് നേടിയാണ് ബെലിൻഡ ക്ലാർക്ക് റെക്കോർഡ് നേട്ടം കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി പിറന്നത് ആ വർഷമായിരുന്നു. 14 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു താരത്തിൻ്റെ നേട്ടം. ഈ റെക്കോർഡ് കഴിഞ്ഞ കളി തന്നെ സ്മൃതി തിരുത്തിക്കുറിച്ചു.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലിസ ഹീലി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ കളി തോറ്റ ഇന്ത്യക്ക് ഈ കളി ടൂർണമെൻ്റിൽ വളരെ നിർണായകമാണ്.