ലോകകപ്പിലെ താരമായിട്ടും കാര്യമില്ല; ദീപ്തി ശർമ്മയെ റിലീസ് ചെയ്ത് യുപി വാരിയേഴ്സ് | WPL 2026 Deepti Sharma Set To Be Released By UP Warriorz Delhi Capitals And Mumbai Indians Retain 5 Players Each Malayalam news - Malayalam Tv9

WPL 2026: ലോകകപ്പിലെ താരമായിട്ടും കാര്യമില്ല; ദീപ്തി ശർമ്മയെ റിലീസ് ചെയ്ത് യുപി വാരിയേഴ്സ്

Published: 

06 Nov 2025 07:33 AM

WPL 2026 Retention And Release List: വനിതാ പ്രീമിയർ ലീഗ് മെഗാലേലത്തിലെ റിട്ടൻഷൻ പട്ടിക പുറത്ത്. പല പ്രമുഖ താരങ്ങളെയും ഫ്രാഞ്ചൈസികൾ റിലീസ് ചെയ്തു.

1 / 5വരുന്ന വനിതാ പ്രീമിയർ ലീഗിന് മുൻപ് ദീപ്തി ശർമ്മയെ റിലീസ് ചെയ്ത് യുപി വാരിയേഴ്സ്. ലോകകപ്പിലെ താരമായ ദീപ്തിയെയും ഓസീസ് ക്യാപ്റ്റൻ അലിസ ഹീലിയെയും ലോക ഒന്നാം നമ്പർ ബൗളർ സോഫി എക്ലസ്റ്റണെയൊക്കെ യുപി റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. (Image Credits - PTI)

വരുന്ന വനിതാ പ്രീമിയർ ലീഗിന് മുൻപ് ദീപ്തി ശർമ്മയെ റിലീസ് ചെയ്ത് യുപി വാരിയേഴ്സ്. ലോകകപ്പിലെ താരമായ ദീപ്തിയെയും ഓസീസ് ക്യാപ്റ്റൻ അലിസ ഹീലിയെയും ലോക ഒന്നാം നമ്പർ ബൗളർ സോഫി എക്ലസ്റ്റണെയൊക്കെ യുപി റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. (Image Credits - PTI)

2 / 5

യുവ താരം ശ്വേത സെഹ്‌രാവതിനെ മാത്രമാണ് യുപി നിലനിർത്തിയത്. ന്യൂസീലൻഡ് ഓൾറൗണ്ടർ അമേലിയ കെറിനെ മുംബൈ ഇന്ത്യൻസും ന്യൂസീലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈനെ ആർസിബിയും റിലീസ് ചെയ്തു. ഗുജറാത്ത് രണ്ട് താരങ്ങളെ മാത്രമാണ് ടീമിൽ നിലനിർത്തിയത്.

3 / 5

ഗുജറാത്ത് ജയൻ്റ്സിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾഫാർട്ട്, ഹർലീൻ ഡിയോൾ, ഓസീസ് യുവതാരം ഫീബി ലിച്ച്ഫീൽഡ് എന്നിവരൊക്കെ പുറത്തായെന്നാണ് സൂചന. ഓസീസ് താരങ്ങളായ ആഷ്ലി ഗാർഡ്നർ, ബെത്ത് മൂണി എന്നിവരെ ടീമിൽ നിലനിർത്തി.

4 / 5

നിലവിലെ ചാമ്പ്യന്മാരായ മുംബൈയും ഡൽഹിയുമാണ് ഏറ്റവുമധികം താരങ്ങളെ നിലനിർത്തിയത്. അഞ്ച് പേരെ വീതം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നാല് പേരെ നിലനിർത്തി. മുംബൈയിലും ഡൽഹിയിലും ബെംഗളൂരുവിലും കളിച്ച മലയാളി താരങ്ങളൊന്നും ടീമുകളിൽ തുടരില്ല.

5 / 5

മിന്നു മണി (ഡൽഹി ക്യാപിറ്റൽസ്), എസ് സജന (മുംബൈ ഇന്ത്യൻസ്), ആശ ശോഭന, ജോഷിത വിജെ (റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ താരങ്ങൾ റിട്ടൻഷൻ പട്ടികയിൽ ഉൾപ്പെട്ടില്ല. ഈ മാസം 26നും 29നും ഇടയിലാണ് വനിതാ പ്രീമിയർ ലീഗ് മെഗാ ലേലം തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ