ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം? | WTC final 2027 qualification scenario: How can team India still qualify? Malayalam news - Malayalam Tv9

WTC 2027 Final: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?

Published: 

09 Aug 2026 | 06:46 PM

World Test Championship 2027: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടണമെങ്കില്‍ ഇന്ത്യയ്ക്ക് ഇനി പുറത്തെടുക്കേണ്ടത് മികച്ച പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര നിര്‍ണായകമാണ്. ഇംഗ്ലണ്ട് പര്യടനത്തിനിടെ രണ്ട് ജയവും ഒരു സമനിലയുമായി മികച്ച രീതിയിലാണ് ഡബ്ല്യുടിസി 2027 ക്യാമ്പയിൻ ആരംഭിച്ചത്.

1 / 5
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ (WTC 2027) യോഗ്യത നേടണമെങ്കില്‍ ഇന്ത്യയ്ക്ക് ഇനി പുറത്തെടുക്കേണ്ടത് മികച്ച പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര നിര്‍ണായകമാണ്. കന്നിക്കിരീടമാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഇത്തവണ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ രണ്ട് ജയവും ഒരു സമനിലയുമായി മികച്ച രീതിയിലാണ് ഡബ്ല്യുടിസി 2027 ക്യാമ്പയിൻ ആരംഭിച്ചത് (Image Credit Source: PTI).

2 / 5
എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചടി നേരിട്ടു. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയയാണ് നിലവില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവയാണ് രണ്ട് മുതല്‍ നാലു വരെ സ്ഥാനങ്ങളിലുള്ളവര്‍.

3 / 5
ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് ഇന്ത്യ ഇതുവരെ ജയിച്ചത്. ഇംഗ്ലണ്ടിനെതിരെ 2025 ജൂണില്‍ നടന്ന പരമ്പര 2-2ന് സമനിലയിലാക്കി. 2025 ഒക്ടോബറില്‍ നടന്ന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 2-0ന് കീഴടക്കി പരമ്പര സ്വന്തമാക്കി. എന്നാല്‍ നവംബറില്‍ ദക്ഷിണാഫ്രിക്കയോട് സ്വന്തം നാട്ടില്‍ 0-2ന് തോറ്റത് തിരിച്ചടിയായി.

4 / 5
ഇനി ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര നടക്കാനിരിക്കുന്നു. അതിനു ശേഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയും, ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെയും പരമ്പരയുണ്ട്. ഇത്തവണത്തെ ഡബ്ല്യുടിസി കാമ്പയിനില്‍ ഇന്ത്യയ്ക്ക് ഇനി ഒമ്പത് മത്സരങ്ങളാണ് ബാക്കിയുള്ളത്. ലീഗ് ഘട്ടം പൂർത്തിയാകുമ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഉയർന്ന പിസിടി (PCT) നേടുക എന്നതാണ് ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള മാനദണ്ഡം.

5 / 5
ഒരു വിജയത്തിന് 12 പോയിന്റും സമനിലയ്ക്ക് 4 പോയിന്റും ടൈ ആയാൽ 6 പോയിന്റും ലഭിക്കും. അതുകൊണ്ട് ഇനി മികച്ച പോയിന്റ് ശതമാനം ഇന്ത്യയ്ക്ക് നിലനിര്‍ത്തേണ്ടതുണ്ട്. ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. 2027 ജൂൺ 9 മുതൽ 13 വരെ ലണ്ടനിലെ ദി ഓവലിലാണ് 2027 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.

Follow Us
ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസ് പ്രതിസന്ധി; പരിക്കേറ്റ താരങ്ങളുടെ പട്ടിക
പിരീഡ്സ് ആവാൻ ഇങ്ങനെ ചെയ്താൽ മതി
ഉള്ളിയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കാറുണ്ടോ? ഈ തെറ്റ് തിരുത്തൂ
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു