AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adhik Maas 2026: 12 മാസം അല്ല 2026ൽ 13 മാസം; ജ്യോതിഷഫലമായി സുപ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു

Adhik Maas 2026: പ്രത്യേകിച്ച് വിവാഹം ഗൃഹപ്രവേശം കുട്ടികളുടെ നാമകരണ ചടങ്ങുകൾ തുടങ്ങിയ ശുഭകരമായ സംഭവങ്ങൾ മാൽ മാസത്തിൽ നിരോധിച്ചിരിക്കുന്നു...

Adhik Maas 2026: 12 മാസം അല്ല 2026ൽ 13 മാസം; ജ്യോതിഷഫലമായി സുപ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു
Adhik Maas 2026Image Credit source: Facebook
ashli
Ashli C | Published: 04 Dec 2025 21:48 PM

ഹിന്ദു കലണ്ടർ പ്രകാരം 2026 വളരെ പ്രധാനപ്പെട്ട ഒരു വർഷമാണ്. 2026 മാൽമാസങ്ങൾ (ഹിന്ദു പഞ്ചാംഗപ്രകാരം അധികമായി വരുന്ന ഒരു മാസമാണിത്. ഇതിനെ അധികമാസം അല്ലെങ്കിൽ പുരുഷോത്തമ മാസം എന്നും വിളിക്കാറുണ്ട്) വരുന്നതിനാൽ ഈ വർഷത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം ശുഭകരമായ പലകാര്യങ്ങളും ഈ മാസത്തിൽ നടത്തുന്നത് നല്ലതല്ല.

പ്രത്യേകിച്ച് വിവാഹം ഗൃഹപ്രവേശം കുട്ടികളുടെ നാമകരണ ചടങ്ങുകൾ തുടങ്ങിയ ശുഭകരമായ സംഭവങ്ങൾ മാൽ മാസത്തിൽ നിരോധിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ മാസത്തിൽ ഭഗവാൻ വിഷ്ണുവിന് ആരാധിക്കുന്നത് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും.

എന്താണ് മാൽമാസം?

ചാന്ദ്ര കലണ്ടർ സൗര കലണ്ടറിനേക്കാൾ ചെറുതാണ്. ചാന്ദ്ര കലണ്ടർ 384 ദിവസമാണ് ദൈർഘ്യം.. അതേസമയം സൗര കലണ്ടറിന് 365 ദിവസം ഉണ്ട്. രണ്ടും തമ്മിലുള്ള വ്യത്യാസം എല്ലാവർഷവും 11 ദിവസം വർദ്ധിക്കുന്നു എന്നുള്ളതാണ്. ജ്യോതിഷ കണക്കുകൾ പ്രകാരം അധികമാസം 32 മാസത്തിനും 16 ദിവസത്തിനു ശേഷമാണ് സംഭവിക്കുന്നത്. ഈ സമയത്ത് ഇത് ഏകദേശം ഒരു മാസത്തിന് തുല്യമാകും. അതിനാൽ സമയ വ്യത്യാസം നികത്തുന്നതിനായി കലണ്ടറിൽ ഒരു മാസം കൂടി ചേർക്കുന്നു. ഇതിനെയാണ് ആധിക് മാസം അഥവാ മാൽമാസം എന്ന് വിളിക്കുന്നത്.

ALSO READ: തൃക്കാർത്തികയോടെ തലവര മാറുന്ന 8 നക്ഷത്രക്കാർ! കാർത്തിക വിളക്കിൽ ചന്ദ്രാധിയോ​ഗത്തിന്റെ ശുഭസംയോജനം

ഹിന്ദു കലണ്ടർ പ്രകാരം പുതിയ വർഷത്തിൽ മാൽമാസം ആരംഭിക്കുന്നത് നിരവധി മാറ്റങ്ങൾക്ക് കാരണമാകും. ഇത് ഹിന്ദു വിശ്വാസപ്രകാരമുള്ള പുതുവത്സരം 12 മാസത്തിന് പകരം 13 മാസമായി നിലനിൽക്കാൻ കാരണമാകും. പുതുവർഷത്തിലെ അധികമാസം 2026 മെയ് 17ന് ആരംഭിച്ച 2006 ജൂൺ 15ന് അവസാനിക്കും മാൽമാസത്തിലെ ആറ് ദിവസത്തെ ഉപവാസം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഉപവസിക്കുന്നവർക്ക് അവരുടെ പാപങ്ങളിൽ നിന്നും മോക്ഷം കിട്ടുമെന്നും വിശ്വാസം.

ഈ മാസത്തിൽ വിവാഹം ഗൃഹപ്രവേശം കുട്ടികളുടെ വിശേഷമായ ചടങ്ങുകൾ എന്നിവ നടത്തുവാൻ പാടുള്ളതല്ല.. ഈ മാസത്തിൽ ഭഗവാൻ വിഷ്ണുവിന് ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ദാനധർമ്മങ്ങൾ ജപങ്ങൾ തപസ് പ്രാർത്ഥന പശുവിനെ ആരാധിക്കൽ എന്നിവ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മാസത്തിൽ രാമായണം ഗീത തുടങ്ങിയ മതഗ്രന്ഥങ്ങൾ ദാനം ചെയ്യുന്നതും പാരായണം ചെയ്യുന്നതും ശുഭകരമാണ്