Thrikarthika 2025: ദീപങ്ങളുടെ ഉത്സവമായ തൃക്കാർത്തിക ഇന്ന്; ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ
Karthika Vilakku: ദേവി സങ്കല്പത്തിന്റെ ഭാഗമായാണ് തൃക്കാർത്തികയെ കണക്കാക്കുന്നത്. അതിനാൽ ഇന്ന് ഭഗവതി ക്ഷേത്രങ്ങളിലും ലക്ഷ്മിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലും....
ദീപങ്ങളുടെ ഉത്സവമായ കാർത്തിക വിളക്ക് ഇന്ന്. ദീപാവലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷമാക്കുന്ന ഒരു ദീപ മഹോത്സമാണ് തൃക്കാർത്തിക. ഈ ദിവസങ്ങളിൽ വീടിലും ക്ഷേത്രങ്ങളിലും എല്ലാം ദീപം തെളിയിച്ച് ആഘോഷിക്കുന്നു. എല്ലാവർഷവും മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതലായി തൃക്കാർത്തിക ആഘോഷിക്കുന്നത്. കൂടാതെ തമിഴ്നാട്ടിലും ചില സ്ഥലങ്ങളിൽ തൃക്കാത്തിക ആചാര അനുഷ്ഠാനത്തോടെ ആഘോഷമാക്കാറുണ്ട്.
ഇന്ന് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും ഉണ്ടായിരിക്കുന്നതായിരിക്കും. പ്രത്യേകിച്ച് കേരളത്തിൽ ദേവി സങ്കല്പത്തിന്റെ ഭാഗമായാണ് തൃക്കാർത്തികയെ കണക്കാക്കുന്നത്. അതിനാൽ ഇന്ന് ഭഗവതി ക്ഷേത്രങ്ങളിലും ലക്ഷ്മിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലും എല്ലാം തൃക്കാർത്തിക ദിനത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്താറുണ്ട്. ജീവിതത്തിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിലും ജീവിതം പ്രകാശപൂരിതമാക്കുവാനും ആണ് തൃക്കാർത്തിക അഥവാ കാർത്തികവിളക്ക് ആഘോഷിക്കുന്നത്.
ഈ ദിവസത്തിൽ രാവിലെയും വൈകുന്നേരവും വിളക്ക് തെളിയിക്കുന്നത് നല്ലതാണ്. എങ്കിലും ഏറ്റവും അനുയോജ്യം സന്ധ്യാസമയത്ത് വിളക്ക് തെളിയിക്കുന്നതാണ്. കൂടാതെ വിളക്ക് കത്തിക്കുമ്പോൾ ദീപങ്ങളുടെ എണ്ണത്തിനും കൂടുതൽ പ്രാധാന്യം നൽകുക. 108, 21,7 എന്നിങ്ങനെയുള്ള കണക്കനുസരിച്ച് മാത്രം വിളക്ക് തെളിയിക്കേണ്ടതാണ്. സാധാരണ വീടുകളിൽ 21 വിളക്ക് തെളിയിക്കുന്നതാണ് ഉചിതം. ഈ ദിവസം വീടും പരിസരവും നന്നായി വൃത്തിയാക്കി ശുചിയാക്കി വെക്കുക. ശേഷം മാത്രം വിളക്ക് തെളിയിക്കുക. പ്രധാനമായും വീടിന്റെ പ്രധാന കവാടത്തിൽ മുറികളിൽ അടുക്കള പൂജാമുറി എന്നിവിടങ്ങളിൽ ഓരോ വിളക്ക് തെളിയിക്കേണ്ടതാണ്.
21 ദീപങ്ങൾ വീട്ടിൽ കത്തിക്കുന്നതാണ് കൂടുതൽ ഉത്തമം. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക ഭദ്രതയ്ക്കും സമാധാനത്തിനും വേണ്ടി ശുഭകരമായി കണക്കാക്കപ്പെടുന്നു. ഏഴു ദീപങ്ങൾക്ക് കത്തിക്കുന്നത് പലപ്പോഴും വീട്ടിലെ പ്രധാന ഭാഗങ്ങളായ പൂമുഖം, തുളസിത്തറ, അടുക്കള, കിടപ്പുമുറി വീട്ടിലെ പ്രധാന വാതിൽ എന്നിവിടങ്ങളിലാണ്. അതായത് ഓരോ ആഗ്രഹസാഫല്യത്തിനും തെളിയിക്കേണ്ട ദീപങ്ങളുടെ എണ്ണത്തെക്കുറിച്ചും അവയുടെ ആകൃതിയെ കുറിച്ചും പല വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.