AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Astrology 2026: ജീവിതത്തിൽ റിസ്ക് എടുക്കുന്ന 3 രാശിക്കാർ! നിങ്ങളും ഉണ്ടോ?

Astrology 2026: ഈ രാശിക്കാർ വളരെ ധൈര്യശാലികളും ഭയം ഇല്ലാത്തവരും ആയിരിക്കും. എന്നിരുന്നാലും ചിലപ്പോൾ അവരുടെ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ദോഷകരമായി വന്നു ഭവിക്കുവാൻ സാധ്യത കാണാറുണ്ട്....

Astrology 2026: ജീവിതത്തിൽ റിസ്ക് എടുക്കുന്ന 3 രാശിക്കാർ! നിങ്ങളും ഉണ്ടോ?
Astrology 2026 (5)
Ashli C
Ashli C | Published: 16 Feb 2026 | 10:13 AM

ഒരു വ്യക്തിയുടെ സ്വഭാവം അയാളുടെ നക്ഷത്രത്തെയും രാശിചിഹ്നങ്ങളെയും ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. 12 രാശികൾക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ആണ് ഉണ്ടാവുക. അതിനാൽ തന്നെ ഭരിക്കുന്ന ഗ്രഹങ്ങളെ അനുസരിച്ച് ഓരോ രാശികളും പോസിറ്റീവും നെഗറ്റീവുമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. അത്തരത്തിൽ ജീവിതത്തിൽ റിസ്ക് എടുക്കാൻ തയ്യാറായിട്ടുള്ള രാശികളെയാണ് ഈ ലേഖനത്തിൽ പറയുന്നത്. ഇത്തരത്തിൽ റിസ്ക് എടുക്കുന്നത് പലപ്പോഴും അവരെ പല കുഴപ്പങ്ങളിലും കൊണ്ട് ചാടിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും ജീവിതത്തിൽ റിസ്ക് എടുക്കുവാൻ താല്പര്യപ്പെടുന്നവരാണ് ഇവർ ആ രാശികൾ ഇവരൊക്കെയാണ്.

മേടം: മേടം രാശിയെ. ഭരിക്കുന്നത് ചൊവ്വയാണ് ജ്യോതിഷപ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ചൊവ്വയുടെ രാശി ആയതിനാൽ തന്നെ മേടം രാശിയിൽ ജനിക്കുന്ന ആളുകൾ വളരെയധികം ഊർജ്ജസ്വല്ലയിരിക്കും. ഇവർ ജീവിതത്തിൽ വിജയം നേടാനായി കഠിനാധ്വാനം ചെയ്യുന്നവർ മാത്രമല്ല സാഹസികത ഏറ്റെടുക്കുവാനും താല്പര്യം കാണിക്കുന്നവരാണ്. ഈ രാശിക്കാർ വളരെ ധൈര്യശാലികളും ഭയം ഇല്ലാത്തവരും ആയിരിക്കും. എന്നിരുന്നാലും ചിലപ്പോൾ അവരുടെ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ദോഷകരമായി വന്നു ഭവിക്കുവാൻ സാധ്യത കാണാറുണ്ട്.

ചിങ്ങം: ഭഗവാൻ സൂര്യന്റെ രാശിയാണ് ചിങ്ങം. ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. കൂടാതെ ആത്മവിശ്വാസത്തിന്റെ ഘടകമായും ചിങ്ങം രാശിയെ കണക്കാക്കുന്നു. സൂര്യഭഗവാന്റെ സ്വാധീനം കാരണം ചിങ്ങം രാശിക്കാർക്ക് അപാരമായ ആത്മവിശ്വാസവും മനക്കരുത്തും ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇവർ റിസ്ക് എടുക്കാൻ ഭയപ്പെടാത്തവരാണ്.

ധനു: ധനുരാശിക്കാർ അഗ്നി രാശിക്കാരാണ്. അതിനാൽ തന്നെ ഈ രാശിയിൽ ജനിച്ച ആളുകൾ സാഹസികത കാണിക്കും. ഇത് പലപ്പോഴും ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും. ചിലപ്പോൾ ഇവർക്ക് നല്ല ഫലങ്ങൾ കൈവരിക്കുവാനും കഴിയും.

(നിരാകരണം: ഈ വാർത്തയിലെ വിവരങ്ങൾ ജ്യോതിഷ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളം ഇത് അംഗീകരിക്കുന്നില്ല.)

Follow Us