AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mazha Thorum Munpe Krishnamol: പഠിക്കുന്നത് എട്ടിൽ, കൃഷ്ണമോളുടെ യഥാർത്ഥ പേരും നാടുമിത്, അറിയാത്തവർ വിളിക്കുകയങ്ങനെ

മുത്തശ്ശിമാരും അമ്മുമ്മമാർക്കും ഒക്കെ ഭയങ്കര ഇഷ്ടാണ്. പിന്നെ എൻ്റെ അമ്മയോട് പറയണം ആ അലീനയൊന്നും ഇങ്ങനെ ബുദ്ധിമുട്ടിപ്പിച്ചു വിടരുത് എന്നൊക്കെ. ഇത് നല്ലൊരു വർക്കാണ്

Mazha Thorum Munpe Krishnamol: പഠിക്കുന്നത് എട്ടിൽ, കൃഷ്ണമോളുടെ യഥാർത്ഥ പേരും നാടുമിത്, അറിയാത്തവർ വിളിക്കുകയങ്ങനെ
Mazha Thorum Munpe KrishnamolImage Credit source: Janvi Muralidharan / facebook
Arun Nair
Arun Nair | Updated On: 22 Feb 2026 | 12:11 PM

ഏഷ്യാനെറ്റിൽ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന മഴ തോരും മുൻപെയിലെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ് കൃഷ്ണമോൾ എന്ന കൃഷ്ണജ. കൃഷ്ണമോളുടെ യഥാർത്ഥ പേരും അതു തന്നെയാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്.  സീരിയൽ ചിത്രീകരണത്തിനായി താരം നിലവിൽ തിരുവന്തപുരത്താണ്. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാൻവി സംസാരിച്ചത്. എട്ടാം ക്സാസിൽ പഠിക്കുന്ന ജാൻവി ഇതിനോടകം ഡെക്സ്റ്റർ, റൈഫിൾ ക്ലബ്, ഡിസ്കോ, ശുക്രൻ അടക്കം എട്ടോളം സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു.

എനിക്ക് ജാനവി എന്ന് വിളിക്കുന്നത് തന്നെയാണ് ഇഷ്ടം. പക്ഷെ എന്നെ അറിയാത്തവര് കൃഷ്ണമോള് എന്ന് വിളിക്കുന്നത് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാ. മുത്തശ്ശിമാരും അമ്മുമ്മമാർക്കും ഒക്കെ ഭയങ്കര ഇഷ്ടാണ്. പിന്നെ എൻ്റെ അമ്മയോട് പറയണം ആ അലീനയൊന്നും ഇങ്ങനെ ബുദ്ധിമുട്ടിപ്പിച്ചു വിടരുത് എന്നൊക്കെ. ഇത് നല്ലൊരു വർക്കാണ്, ജോയ്സി സാറാണ് ഇതിൻ്റെ റൈറ്റർ, ഇതൊരു നല്ല വർക്കാണ് എന്ന് തോന്നിയതുകൊണ്ടാണ് ജോയിൻ ചെയ്തത്. ജോയ്സി സാറിൻ്റെ ഇതിനു മുന്നേയുള്ള സീരിയൽസ് ആണെങ്കിലും ഭയങ്കര ഹിറ്റ് ആണ്. ഓവർ കാട്ടിക്കൂട്ടലുകൾ ഇല്ല എന്നതാണ് പ്രത്യേകത- ജാൻവി പറയുന്നു.  ജാൻവി മുരളീധരൻ എന്നാണ് കൃഷ്ണജയുടെ യഥാർത്ഥ പേര്. കാസർഗോഡാണ് നാടെങ്കിലും അഭിനയത്തിൽ ശ്രദ്ധിക്കാൻ ഇപ്പോൾ തിരുവനന്തപുരത്താണ്.

ALSO READ: ‘അന്ന ബെൻ നായരാണോ, അച്ഛൻ്റെ പേര് കേട്ട് ജാതി ചോദിക്കും’; തുറന്നുപറഞ്ഞ് നടി

ഈയൊരു ക്യാരക്ടറിലേക്ക് വന്നത്?

നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് എത്തുന്നത്, ആദ്യം ഒരു ഷോർട്ട് ഫിലിം ആയിരുന്നു. പ്രവീൺ എന്നൊരു ചേട്ടൻ ഉണ്ടായിരുന്നു. എൻ്റെ ഡാൻസ് ടീച്ചറെയൊക്കെ കാസ്റ്റ് ചെയ്ത ചേട്ടനാ. അപ്പൊ ഞാൻ ഈ ഡാൻസ് ഒക്കെ ചെയ്യുന്നത് കൊണ്ട് എന്നെ അങ്ങനെ പരിചയമായി ഇതിലേക്ക് വിളിച്ചതാ. സീരിയലിലേക്ക്. ഇപ്പൊ ഈ സീരിയലിൽ തന്നെ ഞാൻ ഒരു എട്ട് മന്ത്സ് എങ്ങാനായി സീരിയലിൽ- താരം പറയുന്നു.

പഠനം മുടക്കാതെ, മാസത്തിൽ 15 മുതൽ 30 ദിവസം വരെയാണ് സീരിയലിന്റെ ഷൂട്ടിംഗ്. ബാക്കി ദിവസങ്ങളിൽ സ്കൂളിൽ പോവുകയും സൈലം പോലുള്ള ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്ന് എട്ടാം ക്ലാസുകാരി പറയുന്നു.

 

 

Follow Us