AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Astrological Remedies for Saturday: ഏഴരശ്ശനി, കണ്ടകശ്ശനി: ദോഷശാന്തിക്കായി ശനീശ്വരന്റെ അനുഗ്രഹത്തിനായി ശനിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ

Remedies to please Lord Shani: ഏഴരശ്ശനി കണ്ടകശ്ശനി തുടങ്ങിയ ദോഷങ്ങൾ ഉള്ളവർക്ക് ദോഷ ശാന്തി വരുത്തുന്നതിനും അല്ലാത്തവർക്ക് ശനി പ്രീതിയിലൂടെ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും ലഭിക്കുന്നതിനും ശനിയാഴ്ചകളിൽ ചില പ്രത്യേക പരിഹാരങ്ങൾ ചെയ്യാവുന്നതാണ്

Astrological Remedies for Saturday: ഏഴരശ്ശനി, കണ്ടകശ്ശനി: ദോഷശാന്തിക്കായി ശനീശ്വരന്റെ അനുഗ്രഹത്തിനായി ശനിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ
Saturday Astro RemediesImage Credit source: Tv9 Network
Ashli C
Ashli C | Published: 04 Oct 2025 | 07:47 AM

ജ്യോതിഷം അനുസരിച്ച് ശനിയാഴ്ച ദിവസം ശനിദേവന് ( ശനീശ്വരൻ ) പ്രാധാന്യമുള്ളതാണ്. ഏഴരശ്ശനി കണ്ടകശ്ശനി തുടങ്ങിയ ദോഷങ്ങൾ ഉള്ളവർക്ക് ദോഷ ശാന്തി വരുത്തുന്നതിനും അല്ലാത്തവർക്ക് ശനി പ്രീതിയിലൂടെ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും ലഭിക്കുന്നതിനും ശനിയാഴ്ചകളിൽ ചില പ്രത്യേക പരിഹാരങ്ങൾ ചെയ്യാവുന്നതാണ്.

ശനിയാഴ്ച ചെയ്യേണ്ട പ്രധാന പരിഹാരങ്ങൾ

ആരാധനയും വഴിപാടുകളും: ശനിയുടെ അധിദേവതയായി കണക്കാക്കുന്നത് ശാസ്താവിനെയാണ്. ശനിയാഴ്ചകളിൽ അയ്യപ്പക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ശനിദോഷത്തിന് ഉത്തമമാണ്.

നീരാഞ്ചനം: ശാസ്താവിന് നീരാഞ്ചനം( എണ്ണയിൽ എള്ളു ചേർത്ത് തിരി ) കത്തിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു.

എള്ള് പായസം : അയ്യപ്പന് എള്ള് പായസം വഴിപാടായി സമർപ്പിക്കുന്നത് അഭീഷ്ട സിദ്ധിക്കും പാപശാന്തിക്കും നല്ലതാണ്.

ശനി ക്ഷേത്രം: ശനിയാഴ്ച ദിവസങ്ങളിൽ ശനി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പോയി വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാം. കറുത്ത എള്ളും കടുകെണ്ണയും ശനിദേവന് സമർപ്പിക്കുന്നത് ഉത്തമമാണ്.

ഹനുമാൻ ഭജനം: ശനിയാഴ്ച ദിവസങ്ങളിൽ ഹനുമാൻ സ്വാമിയെ പൂജിക്കുന്നതും ഹനുമാൻ ചാലിസ ജപിക്കുന്നതും ശനിദോഷം അകറ്റുമെന്നാണ് വിശ്വാസം.

ശനിയാഴ്ച വ്രതം: ശനിപ്രീതി നേടുന്നതിനായി ശനിയാഴ്ച ദിവസങ്ങളിൽ വ്രതങ്ങൾ അനുഷ്ടിക്കുന്നത് നല്ലതാണ്. അതിനായി ഒരിക്കലൂണോടെ (ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക) വ്രതം അനുഷ്ഠിക്കാം. ഇത്തരത്തിൽ 12 ശനിയാഴ്ച തുടർച്ചയായി അനുഷ്ഠിച്ചാൽ ശനി ഭ​ഗവാന്റെ അനു​ഗ്രഹം നേടാനാകുമെന്നും ദോഷങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

ശനിദോഷശാന്തി നേടുന്നതിനും ശനി ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കുന്നതിനും താഴെക്കൊടുക്കുന്ന ശനീശ്വര മന്ത്രം പ്രഭാതത്തിൽ ശുദ്ധിയോടെ 108 തവണ ജപിക്കുന്നത് ഉത്തമമാണ്

“നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം”

(ഈ മന്ത്രത്തിന്റെ അർത്ഥം ഇങ്ങനെ: നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും, സൂര്യന്റെ പുത്രനും, യമന്റെ ജ്യേഷ്ഠനും, ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.)

ശനിയാഴ്ച്ചകളിൽ ദാനധർമ്മങ്ങൾ ചെയ്യുക: ശനിയാഴ്ച ദിവസങ്ങളിൽ എന്തെങ്കിലും ‌ദാനധർമ്മങ്ങൾ ചെയ്യുന്നത് ശനിദേവനെ പ്രീതിപ്പെടുത്താൻ സഹായിക്കും. പ്രധാനമായും കറുത്ത തുണി, കറുത്ത എള്ള്, എണ്ണ (കടുകെണ്ണ/നല്ലെണ്ണ), ഇരുമ്പ് കൊണ്ട് നിർമ്മിച്ച വസ്തുക്കൾ, ഉഴുന്ന് തുടങ്ങിയവ ദാനം ചെയ്യുന്നതാണ് അത്യുത്തമം.

കാക്കകൾക്ക് അന്ന നൽകുക: ശനിദേവന്റെ വാഹനം കാക്കയാണ്. കാക്കകൾക്ക് അന്നം, എള്ള്, അല്ലെങ്കിൽ പച്ചരി എന്നിവ നൽകുന്നത് ശനിദോഷം മാറുമെന്നാണ് വിശ്വാസം.

Follow Us