Kerala Rain Alert: ഇടി, മിന്നൽ, കാറ്റ്, മഴ സാധ്യത… കൂടെ യെല്ലോ അലർട്ടും, മുന്നറിയിപ്പുകൾ ഇങ്ങനെ
Summer rains bring relief from the heat yellow alert has been issued : നാളെ മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളാണ് അവ . ബാക്കി എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാലാം തീയതിയും അഞ്ചാം തീയതിയും ആറാം തീയതിയും വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി രണ്ട് ജില്ലകളിലും അഞ്ചാം തീയതി നാല് ജില്ലകളിലും ആണ് മുന്നറിയിപ്പ് ഉള്ളത്.
തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുന്നു. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സജീവമായതോടെ സംസ്ഥാനത്തെ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.
ഇടുക്കിയിൽ ഇടിമിന്നലേറ്റ് ആറു പേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം ഇടുക്കിയിലും കണ്ണൂരിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഇടിമിന്നലിൽ അഞ്ച് ഭക്തർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ഇടിമിന്നലിന്റെ ആഘാതത്തിൽ പോലീസുകാരൻ തെറിച്ചു വീഴുകയായിരുന്നു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മുന്നറിയിപ്പുകൾ
നാളെ മൂന്നു ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളാണ് അവ . ബാക്കി എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാലാം തീയതിയും അഞ്ചാം തീയതിയും ആറാം തീയതിയും വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി രണ്ട് ജില്ലകളിലും അഞ്ചാം തീയതി നാല് ജില്ലകളിലും ആണ് മുന്നറിയിപ്പ് ഉള്ളത്.
ALSO READ: വൈകിട്ട് മഴ കനക്കും! നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിൽ മഴയോ ചൂടോ
ആറാം തീയതി ആകുമ്പോഴേക്കും ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി വയനാട് എന്നീ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും എൻ സി എം ആർ ഡബ്ലിയു എഫ് ന്റെയും ആഴ്ചതിരിച്ചുള്ള പ്രാഥമിക പ്രവചന പ്രകാരം മെയ് അവസാനവാരം സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്
എൽ നിനോയിൽ പെട്ടു മൺസൂൺ മഴ കുറയുമോ
ഇന്ത്യയിലെ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സ്വാധീനത്തെ പറ്റിയുള്ള പുതിയ റിപ്പോർട്ട് അനുസരിച്ച് മഴയുടെ അളവ് കുറയാൻ സാധ്യത എന്ന വിവരം. എൽ നിനോ പ്രഭാവമാണ് ഇതിന് കാരണം എന്നാണ് വിലയിരുത്തൽ. പസഫിക് സമുദ്രത്തിലെ താപനില വർദ്ധനവാണ് എൽ നിനോയുടെ പ്രധാന കാരണം. 2015 16 കാലത്ത് സമാനമായി സംഭവിച്ചപ്പോൾ രാജ്യത്ത് വരൾച്ച അനുഭവപ്പെട്ടിരുന്നു.
ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു
- ഇടിമിന്നൽ ഉള്ള സമയത്ത് മൈതാനങ്ങളിലോ ടെറസ്സിലോ നിൽക്കരുത്.
- കാറ്റിൽ മരങ്ങൾ വീഴാനോ മിന്നലേൽക്കാനോ സാധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ അഭയം തേടരുത്.
- മിന്നലുള്ളപ്പോൾ ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടുന്നത് ഉചിതമാണ്.
- ശക്തമായ മഴയുള്ളപ്പോൾ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
വേനൽ മഴ തുടരുന്നത് കാർഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും വലിയ ആശ്വാസമാണ് നൽകുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക.
English Summary
Widespread summer rains have brought significant relief from extreme heat in Kerala, though a yellow alert has been issued for six districts due to the risk of isolated heavy showers. Public caution is advised as recent thunderstorms have already resulted in injuries from lightning strikes, particularly during a temple festival in Idukki