Astrology Remedies: സമ്പത്ത് ഉറപ്പ്, കാശ് കൂടും; നിത്യവും ജപിക്കേണ്ട മന്ത്രങ്ങൾ
വെറുതേ മന്ത്രം ജപിച്ചാൽ മാത്രം ഒരിക്കലും തക്കതായ ഫലം ലഭിക്കുമെന്ന് പറയാൻ സാധിക്കില്ല, അതിന് മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. അവയെല്ലാം ഒത്തു വരുമ്പോഴാണ് ഫലം
ഏത് കാര്യവും താൻ പാതി, ദൈവം പാതി എന്നാണ്. സ്വന്തം കഠിനാദ്വാനവും ദൈവാനുഗ്രഹവും ചേരുമ്പോൾ വിജയം കൈവരും എന്നാണ് ഹൈന്ദവ വിശ്വാസം. ഇത്തരത്തിൽ ജീവിത വിജയം നേടുന്നതിനും ഐശ്വര്യം കൈവരാനും ദിവസവും ചില മന്ത്രങ്ങൾ കൂടി ജപിക്കാം. ഇതുവഴി സാമ്പത്തിക പ്രശ്നങ്ങൾ അകലാനും ജിവിതത്തിൽ സമൃദ്ധി ലഭിക്കാനും സാധിക്കും. ദിവസവും ഇവ ചിട്ടയോടെ ജപിച്ചാൽ പണമുണ്ടാക്കാൻ വഴികൾ തെളിയുകയും, തടസ്സങ്ങൾ മറി കടക്കാനും സാധിക്കും. ഏതൊക്കെയാണ് ആ മന്ത്രങ്ങൾ എന്ന് നോക്കാം
മഹാലക്ഷ്മി മന്ത്രം
വീട്ടിൽ മഹാലക്ഷ്മിയുടെ വിളയാട്ടം വന്നാൽ തന്നെ സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും. ധനത്തിൻ്റെ ദേവതയായ മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താൻ ദിവസവും കുളിച്ച് ശുദ്ധമായി വന്ന് 108 തവണ ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ് പ്രസീദ് ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മ്യൈ നമഃ എന്ന് ജപിക്കണം. ചുവപ്പ് വസ്ത്രം ധരിക്കുന്നതും ഉത്തമമാണ്.
ഗായത്രി
ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്ന മന്ത്രം എന്ന് കൂടി അർഥമുണ്ട് ഗായത്രിക്ക്. ശക്തിയുടെയും ജ്ഞാനത്തിന്റെയും മന്ത്രമായാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ബുദ്ധിക്ക് തെളിച്ചം നൽകും. ജീവിതത്തിൽ എല്ലാത്തരത്തിലുമുള്ള ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇതുവഴി നിങ്ങൾക്ക് സാധിക്കും. രാവിലെയും സന്ധ്യാ സമയത്തും ശുദ്ധമായി “ഓം ഭൂർ ഭുവഃ സ്വഃ തത് സവിതൂർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്” എന്ന മന്ത്രം 108 തവണ ജപിക്കണം.
കുബേര മന്ത്രം
കടബാധ്യതകൾ നീക്കാനും ധനവരവ് സുഗമമാക്കാനും കുബേര മന്ത്രം പതിവായി ജപിക്കുന്നത് വഴി സഹായിക്കും. രാത്രിയിൽ അത്താഴത്തിന് ശേഷം ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ ധനധാന്യ സമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ” എന്ന് 108 തവണ ജപിക്കുന്നത് നല്ലതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ ഇത് സഹായിക്കും.
ഗണപതി മന്ത്രം
സാമ്പത്തികപരമായ എല്ലാ തടസ്സങ്ങളും നീക്കുന്നതിനും ജീവിതത്തിൽ ഏത് കാര്യത്തിലും വിജയം നേടുന്നതിനും വിഘ്‌നേശ്വരനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. “ഓം ഗം ഗണപതയേ നമഃ എന്ന് കുളിച്ച് ശുദ്ധമായി 108 തവണ ജപിക്കുന്നത് ഉത്തമമാണ്. അതല്ലെങ്കിൽ ഏകദന്തം മഹാകായം തപ്തകാന്തന സന്നിഭം എന്ന് തുടങ്ങുന്ന മൂലമന്ത്രവും ജപിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏത് മന്ത്ര ജപത്തിനും ഏകാഗ്രത അത്യാവശ്യമാണ്. ശുഭ പ്രതീക്ഷയിൽ വേണം എപ്പോഴും ജപിക്കാൻ. മാത്രമല്ല കഴിയുന്നതും മന്ത്ര ജപങ്ങൾ പുലർച്ചെ 4 മണിക്കും 6 മണിക്കും ഇടയിൽ തന്നെ ചെയ്യാനും ശ്രദ്ധിക്കുക. മന്ത്രങ്ങൾ 11, 21, 54, അല്ലെങ്കിൽ 108 തവണ ജപിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. ശരീര ശുദ്ധിയും ജപം നടത്തുന്ന സ്ഥലത്തിൻ്റെ ശുദ്ധിയും ശ്രദ്ധിക്കണം. എല്ലാ ദിവസവും മന്ത്രം ജപിച്ചാൽ മാത്രം പോരാം കഠിനാദ്വാനം ചെയ്യുകയും, പ്രയത്നിക്കുയും വേണം. ഇവയെല്ലാം ചേരുമ്പോഴാണ് വിജയം കൈവരുന്നത്.
( നിരാകരണം: പൊതുവായി ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ലേഖനമാണിത്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )