5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala: ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരി, അടുപ്പുവെട്ട് 10.15ന്

Attukal Pongala Today: ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. തുടർന്ന് രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും.

Attukal Pongala: ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരി, അടുപ്പുവെട്ട് 10.15ന്
ആറ്റുകാൽ പൊങ്കാലImage Credit source: Social Media
sarika-kp
Sarika KP | Published: 13 Mar 2025 06:22 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഭക്തിസാന്ദ്രമായി തലസ്ഥാന ​ന​ഗരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയിട്ടുള്ളത്. ​ന​ഗരത്തിന്റെ പല ഭാ​ഗത്തും അടുപ്പുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.

ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. തുടർന്ന് രാവിലെ 10.30ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഇതോടെ ന​ഗരത്തിൽ ഉടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും.

Also Read:ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല; ഒരുങ്ങി അനന്തപുരി; ക്ഷേത്രത്തിലെ നാളത്തെ ചടങ്ങുകള്‍ അറിയാം

ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ പേർ പൊങ്കാല സമർപ്പിക്കാനായി എത്തുമെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ. ക്ഷേത്ര പരിസരവും ന​ഗരവീഥിയിലും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചായിരിക്കും ഇത്തവണയും പൊങ്കാല ആഘോഷം. അതേസമയം ​ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്നലെ ഉച്ച മുതൽ ​ഗതാ​ഗത നിതന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്.