AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bhaum pushya yog: കന്നി, തുലാം… 5 രാശിക്കാർക്ക് ഇന്ന് സൗഭാഗ്യത്തിന്റെ പെരുമഴ! ഭൗമ പുഷ്യ യോഗത്തിന്റെ ശുഭ സംയോജനം

Tuesday Top 5 Lucky Zodiac Signs: ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഭഗവാൻ ഹനുമാനാണ്. ഇന്നത്തെ ദിവസത്തിൽ പല ശുഭയോഗങ്ങളും രൂപപ്പെടാൻ കാരണമാകുന്നു. അതിൽ പ്രധാനമാണ് ഭൗമപുഷ്യയോഗ, സർവ്വാർത്ഥ സിദ്ധിയോഗ, രവിയോഗ തുടങ്ങിയവ.

Bhaum pushya yog: കന്നി, തുലാം… 5 രാശിക്കാർക്ക് ഇന്ന് സൗഭാഗ്യത്തിന്റെ പെരുമഴ! ഭൗമ പുഷ്യ യോഗത്തിന്റെ ശുഭ സംയോജനം
Bhaum Pushya YogImage Credit source: Facebook, Tv9 Network
Ashli C
Ashli C | Published: 11 Nov 2025 | 08:09 AM

ഇന്ന് നവംബർ 11 ചൊവ്വാഴ്ച. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഭഗവാൻ ഹനുമാനാണ്. മാർ​ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏഴാം ദിവസം, ചാന്ദ്രമാസത്തിലെ ഏഴാം ദിവസം കൂടിയാണ് ഇന്ന്. ഇന്നത്തെ ദിവസത്തിൽ പല ശുഭയോഗങ്ങളും രൂപപ്പെടാൻ കാരണമാകുന്നു. അതിൽ പ്രധാനമാണ് ഭൗമപുഷ്യയോഗ, സർവ്വാർത്ഥ സിദ്ധിയോഗ, രവിയോഗ തുടങ്ങിയവ. ഇത് അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് പല ഭാഗ്യ നേട്ടങ്ങൾക്കും കാരണമാകും. ആ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും.വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഭാഗ്യകരമായ ദിവസമാണ്. അപ്രതീക്ഷിതമായി പണം കൈ വരാൻ സാധ്യത. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും പൂർണ്ണപിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂർത്തീകരിക്കപ്പെടും. പശുവിനെ ശർക്കര കൊടുക്കുകയും ഹനുമാനെ ആരാധിക്കുകയും ചെയ്യുക.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് ശുഭകരമായ ദിവസമാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. അപ്രതീക്ഷിതമായി പണം സമ്പാദിക്കാൻ സാധിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും മനസ്സമാധാനം നിലനിൽക്കും. ചൊവ്വാഴ്ച ശ്രീസൂക്തം ജപിക്കുക.

ALSO READ: പണം സൂക്ഷിച്ച് ഉപയോഗിക്കുക, ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

കന്നി: സാമ്പത്തികപരമായി ഇന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകും. വിജയം നിങ്ങളുടെ പക്ഷത്തായിരിക്കും. സുഹൃത്തിൽ നിന്നോ ബന്ധുവിൽ നിന്നോ പിന്തുണ ലഭിക്കും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. ചൊവ്വാഴ്ച ഗണപതിക്ക് കുങ്കുമം അർപ്പിക്കുക.

തുലാം: വിവിധ കാര്യങ്ങളിൽ ഇന്ന് ഭാഗ്യകരമായ ദിവസമായിരിക്കും. സന്തോഷം ലഭിക്കുന്ന എന്തെങ്കിലും വാർത്തകൾ കേൾക്കാനും സാധ്യത. നിങ്ങളുടെ ജോലിയിൽ മേലുദ്യോഗസ്ഥർക്ക് സംതൃപ്തി ഉണ്ടാകും. വിവിധ മേഖലകളിൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് മികച്ച ദിവസം. ഹനുമാന് ലഡു പ്രസാദമായി അർപ്പിക്കുക. ചൊവ്വാഴ്ച്ച ഹനുമാൻ ചാലിസ ചൊല്ലുക.

മകരം: വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശുഭകരമായ ദിവസം. എല്ലാ കാര്യങ്ങളിലും ഇന്ന് ശുഭപ്രതീക്ഷ ഉണ്ടാകും. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസം. ഇന്ന് ഹനുമാനെ ആരാധിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

Follow Us