AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പണം സൂക്ഷിച്ച് ഉപയോഗിക്കുക, ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

Todays Astrological Predictions: ഇന്ന് സാമ്പത്തികമായി നഷ്ടം സംഭവിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. കുടുംബത്തിൽ മനസ്സമാധാനം നഷ്ടപ്പെടാൻ സാധ്യത. പങ്കാളിയുമായി...

Today’s Horoscope: പണം സൂക്ഷിച്ച് ഉപയോഗിക്കുക, ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Getty Images
ashli
Ashli C | Updated On: 11 Nov 2025 06:50 AM

ഇന്ന് നവംബർ 11 ചൊവ്വാഴ്ച. 12 രാശികളുടെ ജീവിതത്തിൽ ശുഭവും അശുഭകരവും ആയി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്.

മേടം: ആത്മവിശ്വാസം ഇല്ലായ്മ നിങ്ങളെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ഇന്ന് സാമ്പത്തികമായി നഷ്ടം സംഭവിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. കുടുംബത്തിൽ മനസ്സമാധാനം നഷ്ടപ്പെടാൻ സാധ്യത. പങ്കാളിയുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം അതിനാൽ ഓരോ കാര്യങ്ങളും ക്ഷമയോടെ ചെയ്യുക.

ഇടവം: ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. സാമ്പത്തികമായി പണം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് ഇന്ന് എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധ നൽകുന്നത് നല്ലതാണ്. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നുണ്ടെങ്കിലും ദാമ്പത്യ ജീവിതത്തിലോ പ്രണയ ജീവിതത്തിലോ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കാണുന്നില്ല.

മിഥുനം : ഇന്ന് പൊതുവിൽ സ്വസ്ഥത ലഭിക്കുന്ന ദിവസമാണ്. സാമ്പത്തികമായി എന്ന് അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. കുടുംബത്തിലും ദാമ്പത്യത്തിലും അല്ല അന്തരീക്ഷം ആയിരിക്കും. തൊഴിലിടത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട് അതിനാൽ ചെയ്യുന്ന ജോലി ശ്രദ്ധയോടെ ചെയ്യുക.

കർക്കിടകം: ഓരോ കാര്യങ്ങളും ആലോചിച്ച് ചിന്തിച്ച് മാത്രം ചെയ്യുക. സാമ്പത്തികമായി ഇന്ന് നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത അതിനാൽ അനാവശ്യമായ ആർക്കും കടം കൊടുക്കരുത്. അനാവശ്യമായി പണം ചിലവഴിക്കരുത്. പങ്കാളിയുമായി ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നുണ്ടെങ്കിൽ കുടുംബത്തെ മൊത്തത്തിൽ നല്ല അന്തരീക്ഷം ആയിരിക്കും.

ചിങ്ങം : ആരോഗ്യത്തിൽ ആശങ്ക വേണ്ട എന്നാണ് ലഭിക്കുന്ന സൂചന. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നുണ്ട് എങ്കിലും പണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചു മാത്രം ചിലവഴിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പ്രണയ ജീവിതത്തിലും ഇന്ന് സന്തോഷങ്ങൾ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ജോലി ചെയ്യുന്ന സ്ഥലത്ത് ഫലം കാണും.

കന്നി: സാമ്പത്തികമായി ഇന്ന് നല്ല നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബജീവിതം മികച്ചത് ആയിരിക്കും. ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. എങ്കിലും ആരോഗ്യത്തിൽ ശ്രദ്ധിക്കുക.

തുലാം: ആരോഗ്യം മികച്ചത് ആയിരിക്കും. സാമ്പത്തികമായി നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ നല്ല അന്തരീക്ഷം നിലനിൽക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പങ്കാളിയുമായി ഇന്ന് നല്ല സ്നേഹത്തോടെ മുന്നോട്ടുപോകാൻ സാധിക്കും.

ALSO READ: ദോഷങ്ങൾ അകലും, ദുരിതം മാറും; കാലഭൈരവ ജയന്തിക്ക് ഈ വഴിപാടുകൾ നടത്തൂ

വൃശ്ചികം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി അല്പം നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത. അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക. പങ്കാളിയുമായും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ധനു: പൊതുവിൽ നല്ല ദിവസമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. കുടുംബ ജീവിതം മികച്ചത് ആയിരിക്കും . തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. വിവാഹ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം എങ്കിലും കാര്യങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്ത് മുന്നോട്ട് പോവുക.

മകരം: ഇന്ന് പൊതുവിൽ അത്ര മികച്ച ദിവസമായിരിക്കില്ല. എങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോവുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. പടം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകുന്നതിനായി ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. പങ്കാളിയുമായി സഹകരിച്ച് മുന്നോട്ട് പോകുക.

കുഭം: ഇന്ന് പൊതുവിൽ നല്ല ദിവസമാണ്. സാമ്പത്തികമായി പണം കൈകാര്യം ചെയ്യുമ്പോൾ അല്പം ശ്രദ്ധ ചെലുത്തുക. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യം മികച്ചത് ആയിരിക്കും.

മീനം: ഇന്ന് പൊതുവെ നല്ലതായിരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം നിലനിൽക്കും. പങ്കാളിയുമായി ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിലിടത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ മികച്ച ഫലം ലഭിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)